കെ.ഡി.എം.എഫ് റിയാദ് ത്രൈമാസ കാമ്പയിെൻറ ഭാഗമായ ലീഡേഴ്സ് കോൺക്ലേവ് രണ്ടാം ഘട്ട പരിപാടി ഇബ്രാഹിം ഫൈസി ജാറംകണ്ടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) ത്രൈമാസ കാമ്പയിൻ ‘ഇൻസിജാം സീസൺ ടു’വിെൻറ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് രണ്ടാം ഘട്ടം സംഘടിപ്പിച്ചു.
സംഘടന പ്രവർത്തനരംഗത്ത് നവോന്മേഷം പകരുന്നതിനും സംഘാടനത്തെ കൂടുതൽ മനസ്സിലാക്കുന്നതിനു വേണ്ടി റിയാദ് മദീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇബ്രാഹിം ഫൈസി ജാറംകണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു.
അഷ്റഫ് ബാഖവി കരീറ്റിപ്പറമ്പ് പ്രാർഥനക്ക് നേതൃത്വം നൽകി. ഉന്നതാധികാര സമിതി അംഗം ശമീർ പുത്തൂർ ആമുഖ പ്രഭാഷണം നടത്തി. ‘സംഘാടനത്തിന്റെ മനഃശാസ്ത്രം’ എന്ന വിഷയത്തിൽ അബ്ദുൽ ഗഫൂർ കൊടുവള്ളി ക്ലാസെടുത്തു.
ഷാഫി ഹുദവി ഓമശ്ശേരി, ബഷീർ താമരശ്ശേരി, മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, അസീസ് പുള്ളാവൂർ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് ഡയറക്ടർ ശറഫുദ്ദീൻ സഹ്റ ക്യാമ്പ് നിയന്ത്രിച്ചു. ശരീഫ് മുട്ടാഞ്ചേരി, സഹീറലി മാവൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സാലിഹ് പരപ്പൻപൊയിൽ, അഷ്റഫ് പെരുമ്പള്ളി, അമീൻ വെളിമണ്ണ, സൈനുൽ ആബിദ് മച്ചക്കുളം, ശരീഫ് കട്ടിപ്പാറ, ജാസിർ ഹസനി കൈതപ്പൊയിൽ, ഹാസിഫ് കളത്തിൽ, മുനീർ വെള്ളായിക്കോട്, സിദ്ധീഖ് ഇടത്തിൽ, ശമീർ മച്ചക്കുളം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷബീൽ പുവാട്ടുപറമ്പ് സ്വാഗതവും സെക്രട്ടറി സഹീറലി മാവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.