കെ.ഡി.എം.എഫ് റിയാദ് സംഘടനാ ശാക്തീകരണ കാമ്പയിൻ ‘ഇൻസിജാം സീസൺ രണ്ട് ഫിനാലെ’ മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) സംഘടനാ ശാക്തീകരണ കാമ്പയിൻ ‘ഇൻസിജാം സീസൺ രണ്ട് ഗ്രാൻഡ് ഫിനാലെ’ സമാപിച്ചു. എസ്.കെ.എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പണ്ഡിതന്മാരോട് ചേർന്ന് നിൽക്കുകയും അവരുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തുള്ള കെ.ഡി.എം.എഫിന്റെ പ്രവർത്തനരീതി പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീജ് കൂടത്താൾ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീൽ പൂവ്വാട്ടുപറമ്പ് വാർഷിക പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. അബ്ദുറഹ്മാൻ ഫറോക്ക്, ഫദ്ലുറഹ്മാൻ പതിമംഗലം, ഷരീഫ് മുടൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ശാഫി ഹുദവി, സഫറുല്ല കൊയിലാണ്ടി, മുഹമ്മദ് കായണ്ണ, ലത്തീഫ് ദർബാർ, കത്താലി കൊളത്തറ തുടങ്ങിയവർ പങ്കെടുത്തു. ജുനൈദ് മാവൂർ, സിദ്ദീഖ് ഇടത്തിൽ, സൈനുൽ ആബിദ് മച്ചക്കുളം, ശറഫുദ്ദീൻ സഹ്റ, ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി, ജാസിർ ഹസനി, ബഷീർ പാലക്കുറ്റി, ഹാസിഫ് കളത്തിൽ, അഷ്റഫ് പെരുമ്പള്ളി, സഹീറലി മാവൂർ എന്നിവർ നേതൃത്വം നൽകി.
സാംസ്കാരിക സെഷനിൽ സ്വാഗത സംഘം ചെയർമാൻ ബഷീർ താമരശ്ശേരി അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ലവർ എം.ഡി ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ലാ നേതാക്കളായി സുഹൈൽ അമ്പലക്കണ്ടി, ജാഫർ സാദിഖ് പുത്തൂർമഠം, നജീബ് നെല്ലങ്കണ്ടി, ലത്തീഫ് മടവൂർ, ഫൈസൽ ബുറൂജ്, സൈദ് മീഞ്ചന്ത തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സെഷനുകളുമായി നടന്ന വർണാഭമായ പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മജ്ലിസു തർഖിയ, ഹോപ്പ് തുടങ്ങിയവയുടെ പവലിയനുകൾ ശ്രദ്ധേയമായി. അംഗങ്ങളുടെ ആത്മീയ ഉന്നതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മജ്ലിസു തർഖിയ ‘സുഹ്ബത്ത്’ എന്ന പേരിലാണ് പ്രദർശനം ഒരുക്കിയത്. സാമ്പത്തിക ഭാവി ലക്ഷ്യമാക്കുന്ന ഹോപ്പ് അതുമായി ബന്ധപ്പെട്ട പഠന ചിന്താവേദിയായാണ് പവലിയൻ സജ്ജമാക്കിയത്.
കൂടാതെ മാറുന്ന കാലത്തിന്റെ അനുരണനങ്ങൾ പ്രമേയമാക്കി അൽ ജസരിയ എ.ഐ. പവലിയനും ശിഫ അൽ ജസീറ പോളിക്ലിനിക് സൗജന്യ മെഡിക്കൽ ചെക്കപ് ക്യാമ്പും ഒരുക്കി. കോഴിക്കോടൻ മക്കാനിയും പരിപാടിക്ക് രുചി പകർന്നു. ജാസിർ ഹസനി, മുബാറക് അലി കാപ്പാട്, സൈനുൽ ആബിദ് മച്ചകുളം, ശറഫുദ്ദീൻ മടവൂർ, ജുനൈദ് മാവൂർ ലത്തീഫ് കട്ടിപ്പാറ, എം.എൻ. അബൂബക്കർ, നൗഫൽ കാപ്പാട് എന്നിവർ നേതൃത്വം നൽകി.
അസർ നമസ്കാരനന്തരം നടന്ന ചൂട്ട്, റീലല്ല റിയൽലൈഫ്’ എന്ന ചൂടുള്ള ചർച്ച ഏറെ ചിന്താർഹമായിരുന്നു. ഗഫൂർ കൊടുവള്ളി, ഡോ. മുഹമ്മദ് മുസ്തഫ, ഇസ്ഹാഖ് കാക്കേരി, ശാമിൽ പൂനൂർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. സമാപന സെഷനിൽ അവതരിപ്പിച്ച ‘ഇഷ്ഖ് മജ്ലിസി’ന് സ്വാലിഹ് നിസാമി എളേറ്റിൽ, അമീൻ പാലത്തിങ്ങൽ, അനസ് മാണിയൂർ, മുബൈസ് കാസർകോട്, സ്വാലിഹ് പരപ്പൻപൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ശമീർ പുത്തൂർ സ്വാഗതവും അബ്ദുറഹ്മാൻ ഫറോക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.