ദമ്മാം: കർണാടക കള്‍ചറല്‍ ഫൗണ്ടേഷൻ യൂനിറ്റ്, സെക്ടർ തലത്തിൽ തുടക്കം കുറിച്ച പ്രതിഭോത്സവത്തിന് ദമ്മാം സോണ്‍ തലത്തിൽ സമാപനം. ദമ്മാം സൈഹാത്തിൽ നടന്ന പരിപാടിയിൽ സോൺ പ്രസിഡന്റ് ഫാറൂഖ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹീം സഖാഫി ഉദ്ഘാടനം ചെയ്തു.
കലാ മത്സരങ്ങളിൽ ദമ്മാം സൗത്ത്, ദമ്മാം നോർത്ത്, ഖോബാർ, അൽ-ഹസ സെക്ടറുകളിൽനിന്ന് സോണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾ മാറ്റുരച്ചു. ദമ്മാം നോർത്ത് സെക്ടർ ചാമ്പ്യന്‍ പട്ടം നേടി.
സമാപന സമ്മേളനം അബ്ദുല്‍ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഫാറൂഖ് മുസ്ലിയാർ, ജന. സെക്രട്ടറി തമീം, അബൂബക്കര്‍ ഹാജി റൈസ്കോ, ഹാജി എ.എസ്. അബ്ദുല്ല, ഫൈസൽ, മുഹമ്മദ് മലബെട്ടു, അഷ്റഫ് കില്ലൂർ, അബ്ബാസ് തെന്നല, ഹംസ, സൈനുദ്ദീന്‍ അഹ്സനി, അൻവർ സ്വാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് തലപ്പാടി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.