കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി ലോഗോ പ്രകാശന ചടങ്ങ്
ദമ്മാം: കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കാസ്ക്) സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന കലാകായിക മത്സരങ്ങളാണ് അരങ്ങേറുക. സ്ഥാപക പ്രസിഡന്റ് ബിനു പി. ബേബി, സെക്രട്ടറി മുഹമ്മദാലി, നിലവിലെ പ്രസിഡൻറ് പ്രദീപ് കുമാർ, സെക്രട്ടറി സുരേഷ്, ട്രഷറർ കെ.വി. സുരേഷ്, സ്പോർട്സ് കൺവീനർ ബഷീർ സബാൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
‘ഹോണറിങ് ദ പാസ്റ്റ്, ഇൻസ്പെയറിങ് ദ ഫ്യൂച്ചർ’ എന്ന ടാഗ്ലൈനോടുകൂടി കല-കായികം-ഇന്ത്യ-കേരളം എല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ലോഗോയാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വേണ്ടി തയാറാക്കിയിട്ടുള്ളത്. 1999ൽ ആരംഭിച്ച കാസ്കിന്റെ 25 വർഷത്തെ നാൾവഴികൾ പ്രദീപ് കുമാർ വിശദീകരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളെക്കുറിച്ച് സെക്രട്ടറി സുരേഷ് വിശദീകരിച്ചു.
കായിക മത്സരങ്ങളിൽ ക്രിക്കറ്റ്, വോളിബാൾ, ചെസ്, കാരംസ്, വടംവലി എന്നിവയും കലയിനത്തിൽ ചിത്രരചന, കവിത, കഥാരചന, പാട്ട് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് മെഗാ ഇവൻറും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈസ് പ്രസിഡൻറ് അനിൽ കുമാർ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് നോമ്പുതുറയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.