ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ൽ​ഖു​ർ​മ​യി​ലെ​ത്തി​യ കാ​സ​ർ​കോ​ട് അ​ബ്​​ദു​ൽ ഖാ​ദ​റി​ന്

കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കാ​സ​ർ​കോ​ട് അ​ബ്​​ദു​ൽ ഖാ​ദ​റി​ന് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി


അ​ൽ ഖു​ർ​മ: ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് അ​ൽ ഖു​ർ​മ​യി​ൽ നി​ന്നും മ​ട​ങ്ങി​യ ശേ​ഷം വീ​ണ്ടും ഒ​രു സം​വ​ത്സ​ര​ത്തി​ന് ശേ​ഷം ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കാ​സ​ർ​കോ​ട് അ​ബ്​​ദു​ൽ ഖാ​ദ​റി​നെ സ്നേ​ഹാ​ദ​ര​ങ്ങ​ൾ ന​ൽ​കി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു. സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലും വി​ദേ​ശി​ക​ൾ​ക്കി​ട​യി​ലും ഏ​റെ സു​പ​രി​ചി​ത​നും വി​ശ്വ​സ്ത​നു​മാ​യ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു വി.​വി അ​ബ്​​ദു​ൽ ഖാ​ദ​ർ. വ​യ​റി​ങ്, പ്ലം​ബി​ങ്, പ​ട​വ്, തേ​പ്പ്, ടൈ​ൽ​സ് വ​ർ​ക്ക് തു​ട​ങ്ങി എ​ല്ലാ ജോ​ലി​ക​ളും അ​ദ്ദേ​ഹം ഒ​റ്റ​ക്ക് ചെ​യ്യു​മാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ മ​ല​യാ​ളി​യു​ടെ ഖ്യാ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ബ്​​ദു​ൽ ഖാ​ദ​ർ. മു​ൻ​പ​രി​ച​യ​ക്കാ​രും അ​ടു​ത്ത് സൗ​ഹൃ​ദം പു​ല​ർ​ത്തി​യ​വ​രു​മാ​യ സ്വ​ദേ​ശി​ക​ൾ അ​ദ്ദേ​ഹ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഹൃ​ദ്യ​മാ​യി സ​ൽ​ക്ക​രി​ച്ച​തും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വും ക​ഴി​ഞ്ഞ് അ​ൽ​പ​ദി​വ​സ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. അ​ൽ ഖു​ർ​മ കെ.​എം.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ വി.​വി അ​ബ്​​ദു​ൽ ഖാ​ദ​റി​ന് കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണം ഏ​റെ ഹൃ​ദ്യ​മാ​യി. പ​ഴ​യ​കാ​ല തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വും ഓ​ർ​ത്തെ​ടു​ത്ത് വി​വ​രി​ച്ച​പ്പോ​ൾ ശ്രോ​താ​ക്ക​ൾ​ക്ക് അ​ത് ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു. ക​ക്ഷി രാ​ഷ്​​ട്രീ​യ സം​ഘ​ട​ന ഭേ​ദ​മ​ന്യേ അ​ൽ ഖു​ർ​മ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളു​ടെ​യും സം​ഗ​മ​മാ​യി കെ.​എം.​സി.​സി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി മാ​റി​യ​തും അ​ദ്ദേ​ഹ​ത്തി​നു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​ത്.

ജാ​ലി​യാ​ത്ത് മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി സ​മീ​ർ സ്വ​ലാ​ഹി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്മാ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ബാ​സ് ബ​ഡേ​രി പൊ​ന്നാ​ട അ​ണി​യി​ച്ചു. ഷു​ക്കൂ​ർ ച​ങ്ങ​രം​കു​ളം, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, യൂ​സ​ഫ് അ​ച്ച​ന​മ്പ​ലം, ഹ​സ​ൻ ഹ​സ​നി, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, വി​നോ​ദ് കേ​യ​ൻ, ന​വാ​സ് സു​ൽ​ത്താ​നി, കെ.​സി ഇ​സ്​​മാ​ഈ​ൽ, സി​ദ്ദീ​ഖ് ക​ണ്ണൂ​ർ, അ​ഷ്റ​ഫ് മാ​റ​ഞ്ചേ​രി, കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​യൂ​സ​ഫ് പാ​ല​ക്കാ​ട്, ശി​ഹാ​ബ് നാ​ലു​പു​ര​ക്ക​ൽ, റാ​ഷി​ദ് പൂ​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി.​വി അ​ബ്​​ദു​ൽ ഖാ​ദ​ർ സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞു. ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ സ്വാ​ഗ​ത​വും സാ​ദി​ഖ് ഹ​റ​മൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kasarkot Abdul Qader granted KMCC acceptance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.