റിയാദ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹസംഗമം 2020’ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി 'സ്നേഹസംഗമം 2020' വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കളപ്പാറ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് റിയാദിലെ പ്രവാസിസമൂഹത്തിനിടയിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയെയും ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദിനെയും പരിപാടിയിൽ ആദരിച്ചു.
പുതുതായി സ്ഥാനമേറ്റ ജനറൽ സെക്രട്ടറി ഷാഫി സെഞ്ച്വറി, റിലീഫ് വിങ് ചെയർമാൻ മുഹമ്മദ് കയ്യാർ, മീഡിയാ കോഒാഡിനേറ്റർമാരായ ഇസ്ഹാഖ് പൈവളിക, കമാലുദ്ദീൻ അറന്തോട് എന്നിവരെയും ആദരിച്ചു. അബ്ദുൽ സലാം തൃക്കരിപ്പൂർ, അസീസ് അടക്ക, ശംസുദ്ദീൻ പെരുമ്പട്ട, മാമുക്കോയ, ജലീൽ തിരൂർ, മുജീബ് ഉപ്പട, കുഞ്ഞി ഉപ്പള, കെ.എച്ച്. മുഹമ്മദ്, കാദർ നാട്ടക്കല്ല്, മൂസ പട്ട, ഇസ്മാഇൗൽ കരോളം, സുനീർ, യുസുഫ് ബമ്പ്രാന, കാദർ തൊട്ടുകല്ല്, മഷൂദ് ഗാസിലൈൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാഫി സെഞ്ച്വറി സ്വാഗതവും ഇബ്രാഹിം സഫ മക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.