റിയാദ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ‘കൈസെൻ’ കാമ്പയിൻ സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറുമായ പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ നടന്ന ‘കൈസെൻ’ കാമ്പയിന്റെ സമാപനസമ്മേളനം റിയാദിലെ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അബ്ദുറഹ്മാൻ പള്ളം ഖിറാഅത്ത് പറയണം നടത്തി. ‘തുടർച്ചയായ മെച്ചപ്പെടുത്തൽ’ എന്ന ജാപ്പനീസ് തത്വം ഉൾക്കൊണ്ട്, സംഘടനയെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈസെൻ കാമ്പയിൻ സംഘടിപ്പിച്ചത്. 2024 നവംബർ 15ന് ആരംഭിച്ച് 2025 ജൂൺ 27-ന് സമാപിച്ച ഈ കാമ്പയിൻ കാലയളവിൽ നിരവധി പരിപാടികൾ നടന്നു. കാമ്പയിൻ കാലയളവിൽ കാസർകോട് പ്രീമിയർ ലീഗ് (ക്രിക്കറ്റ് ലീഗ്) സീസൺ ടു, എക്സിക്യൂട്ടീവ് ക്യാമ്പ്, ആരോഗ്യ ബോധവത്കരണ ക്യാമ്പ്, ചെർക്കളം അബ്ദുല്ല മെമ്മോറിയൽ സംസ്ഥാനതല ഫുട്ബാൾ ടൂർണമെൻറ്, സൂപ്പർ സിംഗർ കോൺടെസ്റ്റ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, ഫാമിലി മീറ്റ്, ഗ്രാൻഡ് ഇഫ്താർ മീറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
കാസർകോട് ജില്ലയിലെ സി.എച്ച് സെന്ററുകൾക്കുള്ള സഹായങ്ങൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ കാലയളവിൽ നടത്തി. വെൽഫെയർ വിങ്, സ്പോർട്സ് വിങ്, വനിതാ വിങ് എന്നിവക്ക് രൂപം നൽകി. ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങൾക്ക് റിയാദ് കാസർകോട് ജില്ല കെ.എം.സി.സിയുടെ സ്നേഹോപഹാരം ജില്ല പ്രസിഡൻറ് ഷാഫി സെഞ്ച്വറി നൽകി.
സമാപന സമ്മേളനത്തിൽ എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മാഈൽ വയനാട്, സി.പി. മുസ്തഫ, അഷ്റഫ് വേങ്ങാട്ട്, ഉസ്മാനലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, അസീസ് അടുക്ക, ജലാൽ ചെങ്കള, സത്താർ താമരത്ത്, ഷാഫി തുവ്വൂർ, അബ്ദുസ്സലാം തൃക്കരിപ്പൂർ, ഷംസു പെരുമ്പട്ട, റഹീം സോങ്കാൽ, ഖാദർ അണങ്ങൂർ, അറഫാത്ത് ശംനാട്, മഷൂദ് തളങ്കര, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, മുഷ്താഖ് മുഹമ്മദലി, മജീദ് സോങ്കാൽ, മുഹമ്മദ് നെല്ലിക്കട്ട, ജമാൽ വൾവക്കാട്, സലാം ചട്ടഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി സ്വാഗതവും ട്രഷറർ ഇസ്മാഈൽ കാരോളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.