ഫൈസൽ എളേറ്റിൽ, ബെൻസീറ റഷീദ്, ഷുക്കൂർ ഉടുമ്പുംതല, ഇക്ബാൽ കണ്ണൂർ
റിയാദ്: കെ.എം.സി.സി കാസര്‍കോട് ജില്ലകമ്മിറ്റി ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ വെള്ളിയാഴ്ച റിയാദിൽ നടക്കും. വൈകീട്ട് ഏഴിന് റിയാദിലെ മലസ് ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ മാപ്പിള സംഗീത രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മാപ്പിളപ്പാട്ടുശാഖയിലെ പടപ്പാട്ടുകള്‍, പ്രണയകാവ്യങ്ങള്‍, കത്തുപാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, അടക്കം മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്ന റിയാദിലെ സംഗീത പ്രേമികൾക്ക് മികച്ച വിരുന്നായിരിക്കും ഗ്രാൻഡ് ഫിനാലെ ഒരുക്കുക.
മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ എളേറ്റില്‍, ഗാനരചയിതാവ് ഷുക്കൂര്‍ ഉടുമ്പുന്തല, പട്ടുറുമാല് ഫെയിം ഗായിക ബെന്‍സീറ റഷീദ് എന്നിവർ ഗ്രാൻഡ് ഫിനാലെയിൽ വിധികര്‍ത്താക്കളായി എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗദിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഭകളായ 40 പേരില്‍നിന്ന് ഒഡീഷനിലൂടെ തിരഞ്ഞെടുത്ത 10 മികച്ച ഗായകരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരക്കുന്നത്. റിയാദിലെ മാപ്പിളപ്പാട്ട് ആസ്വാദകർക്ക് അവിസ്മരണീയ വിരുന്നായിരിക്കും പരിപാടിയെന്ന് ഭാരവാഹികളായ ഷാഫി സെഞ്ച്വറി, അഷ്റഫ് മീപ്പിരി, ഇസ്മാഈല്‍ കാരോളം, അസീസ് അടുക്ക, ഷംസു പെരുമ്പട്ട, ടി.എ.ബി. അഷ്റഫ് പടന്ന എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.