സൈനുദ്ദീൻ കുണ്ടുകാവിൽ, ടി.കെ അജ്മൽ, സിദ്ദീഖ് കരുവള്ളി
ജിദ്ദ: കരുവാരകുണ്ട് കേരള എസ്റ്റേറ്റ് പ്രവാസി സംഘം (കെ.ഇ.പി..എസ്) കമിറ്റിയുടെ പതിമൂന്നാം വാർഷിക സംഗമം സംഘടിപ്പിച്ചു. ജാഫറലി പാലക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്മാൻ കുണ്ടുകാവിൽ അധ്യക്ഷത വഹിച്ചു. വാർഷിക, സാമ്പത്തിക റിപ്പോർട്ട് കെ.കെ ബഷീർ അവതരിപ്പിച്ചു. അക്ബർ കൊടക്കുന്നൻ, ലുഖ്മാൻ കേരള ആശംസ നേർന്നു. കല്ലക്കൽ മുഹമ്മദലി, ഫൈസൽ എന്നിവർ ഗാനമാലപിച്ചു. മനാഫ് നമ്പ്യൻ സ്വാഗതവും ടി.കെ അജ്മൽ നന്ദിയും പറഞ്ഞു. റഷീദ് കൊടക്കുന്നൻ, വി.ടി. സിയാദ്, എൻ.ടി. ഫൈസൽ, വി.ടി. സാദിഖ്, അജി പട്ടാണി എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ കമിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സൈനുദ്ദീൻ കുണ്ടുകാവിൽ (പ്രസി.), പി.വി. ഉമർ അലി, സാജിദ് ആലക്കൽ (വൈ. പ്രസി.), ടി.കെ. അജ്മൽ (ജന. സെക്ര.), ആഷിക് കൊടക്കുന്നൻ, ഷാഹുൽ കുന്നനാത്ത് (ജോ. സെക്ര.), സിദ്ദീഖ് കരുവള്ളി (ട്രഷ.), സി.ടി.. മുഹമ്മദലി (ജോ. ട്രഷ.), കെ.കെ. ഉമർ (കൺവീനർ), ഫൈസൽ ചക്കം തൊടിക (ജോ. കൺ.), ഉസ്മാൻ കുണ്ടുകാവിൽ (സുരക്ഷ പദ്ധതി കൺ.), അക്ബർ കൊടക്കുന്നൻ (ജോ. കൺ.), സാദിഖ് ആലക്കൽ (ഐ.ടി. കൺ.), ഉമർ ആലക്കാടൻ, ഉസ്മാൻ പുതുശ്ശേരി, സി.കെ. ബഷീർ (ഉപദേശകസമിതി), ശജീബ് പൂച്ചേങ്ങൽ, മുജീബ് താപറമ്പൻ, ശിഹാബ് ആനപ്പട്ടത്ത് റിയാദ്, സനു പട്ടാണി, ഉമർ കുണ്ടംതൊടിക യു.എ.ഇ (ഗ്ലോബൽ കമിറ്റി അംഗങ്ങൾ). കൂടാതെ 10 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.