ജി​ദ്ദ​യി​ൽ 'ക​രു​ളാ​യി പ്ര​വാ​സി സം​ഘം സോ​ക്ക​ർ ഫെ​സ്റ്റ് 2026' ജേ​താ​ക്ക​ളാ​യ റോ​യ​ൽ എ​ഫ്.​സി ടീ​മ്

കരുളായി പ്രവാസി സംഘം സോക്കർ ഫെസ്റ്റ് 2026: റോയൽ എഫ്.സി ജേതാക്കൾ

ജി​ദ്ദ: 'ക​രു​ളാ​യി പ്ര​വാ​സി സം​ഘം സോ​ക്ക​ർ ഫെ​സ്റ്റ് 2026' ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ സൂ​പ്പ​ർ നോ​വ ടീ​മി​നെ ര​ണ്ടി​നെ​തി​രെ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ എ​ഫ്.​സി ടീം ​ജേ​താ​ക്ക​ളാ​യി. കെ.​പി.​എ​സ് ന​ട​ത്തി​യ ഒ​മ്പ​താ​മ​ത് ടൂ​ർ​ണ​മെൻറി​ൽ റോ​യ​ൽ എ​ഫ്.​സി, സൂ​പ്പ​ർ നോ​വ, ടൈ​റ്റാ​ൻ എ​ഫ്.​സി, റേ​സി​ങ് അ​ത്റ്റി​ക് എ​ന്നീ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്‌.

 റ​ണ്ണ​റ​പ്പാ​യ സൂ​പ്പ​ർ നോ​വാ ടീ​മും ട്രോ​ഫി​ക​ളു​മാ​യി.

ജി​ദ്ദ ഹ​യ്യ് അ​ൽ സാ​മി​റി​ലെ അ​ജ് വാ​ദ് ഗ്രൗ​ണ്ടി​ൽ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ കു​ഞ്ഞു​മു​ഹ​മ്മ​ദ്‌ നി​ല​മ്പൂ​ർ നി​യ​ന്ത്രി​ച്ചു. നി​ല​മ്പൂ​ർ നി​യോ ഭാ​ര​വാ​ഹി​ക​ളും, കെ.​പി.​എ​സ് പ്ര​തി​നി​ധി​ക​ളും ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. നി​യോ പ്ര​സി​ഡ​ന്റ് സു​ബൈ​ർ വ​ട്ടോ​ളി, സൈ​ഫു​ദ്ദീ​ൻ വാ​ഴ​യി​ൽ, അ​ബൂ​ട്ടി പ​ള്ള​ത്ത്, കെ.​പി.​എ​സ് പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് നെ​ച്ചി​ക്കാ​ട​ൻ, ചെ​യ​ർ​മാ​ൻ നാ​സ​ർ ക​രു​ളാ​യി, ട്ര​ഷ​റ​ർ റ​ഫീ​ഖ് ക​രു​ളാ​യി, റാ​ഫി വ​ഴി​ക്ക​ട​വ്, മ​നാ​ഫ്, ജാ​ബി​ർ, ഉ​മ്മ​ർ ചു​ങ്ക​ത്ത​റ, മു​ർ​ഷി​ദ് പു​ള്ളി​യി​ൽ, അ​ബ്ബാ​സ് പൂ​ന്തി​രു​ത്തി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി അ​ബ്ബാ​സ് പൂ​ന്തി​രു​ത്തി, അ​ബ്ബാ​സ് നെ​ച്ചി​ക്കാ​ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്സി​നു​ള്ള ട്രോ​ഫി താ​ജാ റി​യാ​സും, സാ​ബി​ലും ചേ​ർ​ന്നും കൈ​മാ​റി. മെ​ഡ​ലു​ക​ൾ അ​ബു പ​റ​മ്പ​ൻ, അ​ഫ്‌​സാ​ർ, എം. ​നാ​സ​ർ, വി.​കെ മ​ജീ​ദ് എ​ന്നി​വ​രും കൈ​മാ​റി.

ടൂ​ർ​ണ​മെൻറി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി റോ​യ​ൽ എ​ഫ്.​സി​യു​ടെ അ​ൻ​ഷാ​ൻ, ടൂ​ർ​ണ​മെൻറി​ലെ ടോ​പ് സ്കോ​റ​റാ​യി​ഫാ​രി​സ് റോ​യ​ൽ എ​ഫ്.​സി, ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​റാ​യി ഹ​ബീ​ബ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നു​ള്ള ട്രോ​ഫി സി.​കെ ശി​ഹാ​ബ്, ടോ​പ്പ് സ്കോ​റ​ർ​ക്കു​ള്ള ട്രോ​ഫി റ​ഫീ​ഖ് ക​രു​ളാ​യി, ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള ട്രോ​ഫി അ​ബ്ബാ​സ് എ​ൻ​കെ, ഇ​മ്രാ​ൻ, ന​വാ​ഫ്‌, ഫ​സ​ൽ എ​ന്നി​വ​ർ​ക്കു​ള്ള ട്രോ​ഫി നാ​സ​ർ മ​ല​പ്പു​റ​വ​ൻ, അ​ജീ​ഷ്, ശി​ഹാ​ബ് അ​മ​ര​മ്പ​ലം എ​ന്നി​വ​രും ചേ​ർ​ന്ന് കൈ​മാ​റി. അ​ജീ​ഷ്, സാ​ബി​ൽ, മു​ൻ​ഫ​ർ, അ​ന​സ്, സു​ഹൈ​ൽ, നാ​സ​ർ ക​ട്ട​ക്കാ​ട​ൻ, ഷൈ​ൻ, സി.​പി റ​ഫീ​ഖ്, അ​ബ്ബാ​സ്, ശം​സു, സൗ​ഫ​ൽ, ഷി​റാ​സ്, റി​യാ​സ് കൂ​ട​ക്ക​ര, റി​യാ​സ് താ​ജ, വി.​കെ മ​ജീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Karulai Pravasi Sangham Soccer Fest 2026: Royal FC wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 03:58 GMT