ജിസാൻ: സന്ദർശക വിസയിൽ സൗദിയിലെത്തിയ കന്യാകുമാരി സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു. ജിസാൻ ഇദ്ദബിയിൽ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന മകളെ കാണാൻ എത്തിയ കന്യാകുമാരി കുലശേഖരം ചെറുത്തിക്കോണം കമലാബായ് ജോസിയാൻ (61) ആണ് മരിച്ചത്.
20 ദിവസം മുമ്പ് ജിസാനിൽ നഴ്സായ മകൾ സോണിയ റെക്സിനിന്‍റെ അടുത്തെത്തിയ കമലാബായ് ദിവസങ്ങൾക്കുള്ളിൽ രോഗബാധിതയായി സബിയ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സബിയ ആശുപത്രിയിലെ മോർച്ചറിയിൽ ഉള്ള മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കാനുള്ള നടപടികൾ നടന്ന് വരുന്നു.
മരണാനന്തര നടപടിക്രമങ്ങളുമായി ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ശമീർ അമ്പലപ്പാറ, സലിം എടവണ്ണ, സബിയ കെ.എം.സി.സി പ്രസിഡൻറ് ആരിഫ് ഒതുക്കുങ്ങൽ, സന്തോഷ് കുമാർ കൊല്ലം എന്നിവർ രംഗത്തുണ്ട്. ഭർത്താവ് പരേതനായ ജോഷി. മകൻ: ഗോഡ്സൺ ജോസ്, മരുമകൻ: റെക്സിന് ജോയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.