ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ‘മാർക്ക് ആൻഡ് സേവ് രുചിമേള’യുടെ ലോഗോ പ്രകാശന, പ്രചാരണാരംഭ ചടങ്ങിൽനിന്ന്
റിയാദ്: ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മാർക്ക് ആൻഡ് സേവ് രുചിമേള’യുടെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും റിയാദിലെ മാർക്ക് ആൻഡ് സേവ് ഹൈപ്പർ മാർക്കറ്റിൽ നടന്നു. ജില്ല പ്രസിഡന്റ് സന്തോഷ് ബാബു മാർക്ക് ആൻഡ് സേവ് മാർക്കറ്റിങ് ഓപറേഷൻ മാനേജർ അനീസ് കക്കാട്ടിന് ലോഗോ കൈമാറി പരിപാടിയുടെ പ്രചാരണം ഉദ്ഘാടനം ചെയ്തു.
മാർക്ക് ആൻഡ് സേവ് സ്റ്റോർ ജനറൽ മാനേജർ അഷ്റഫ് തലപ്പാടി, മാർക്കറ്റിങ് കോഓഡിനേറ്റർ ദുൽഫിക്കർ എന്നിവർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഫൈസൽ ബഹ്സാൻ, യഹ്യ കൊടുങ്ങല്ലൂർ, അഷ്കർ കണ്ണൂർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, നാഷനൽ കമ്മിറ്റി അംഗം സക്കീർ ദാനത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.സെപ്റ്റംബർ 26ന് വെള്ളിയാഴ്ച മാർക്ക് ആൻഡ് സേവ് ഹൈപ്പർ മാർക്കറ്റ് മാളിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന റിയാദിലെ മലയാളി വീട്ടമ്മമാരുടെ വിവിധ ഭക്ഷണ സ്റ്റാളുകൾ ഉൾക്കൊള്ളിച്ചുള്ള ഒരു രുചിമേളയാണ് ആസൂത്രണം ചെയ്യുന്നത്.
കൂടാതെ ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള പാചകമത്സരവും സംഘടിപ്പിക്കുന്നതാണ്.വിവിധ സ്റ്റാളുകളിൽ പാചക വിദഗ്ദരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഉത്സവപ്രതീതി ഉണർത്തുന്ന അന്തരീക്ഷത്തിൽ ബോഞ്ചി സർബത്ത്, ഉപ്പിലിട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന തട്ടുകടകളും മറ്റു വിൽപന സ്റ്റാളുകളും ഒരുക്കുന്നതാണ്.
കൂടാതെ ഓപൺ സ്റ്റേജിൽ റിയാദിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും പരിപാടിക്ക് മാറ്റു കൂട്ടും.പ്രചാരണ പരിപാടിയിൽ ജില്ല കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷതവഹിച്ചു. പരിപാടിയുടെ ഘടനയെ കുറിച്ച് പ്രോഗ്രാം കൺവീനർ അബ്ദുൽ ഖാദർ മോച്ചേരി വിശദീകരിച്ചു.
സെൻട്രൽ കമ്മിറ്റി അംഗം രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി നന്ദിയും പറഞ്ഞു. സുജിത് തോട്ടട, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുല്ല കൊറളായി, ഷഫീഖ് നാറാത്ത്, അബ്ദുൽ ജലീൽ ചെറുപുഴ, റെജു മധുക്കോത്ത്, ഹാഷിം കണ്ണാടിപറമ്പ്, അബ്ദുൽ മുനീർ ഇരിക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രുചിമേളയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 0530623830 എന്ന
നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.