Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ വയത്തൂർ തൊട്ടിപ്പാലം ചെമ്പയിൽ വീട്ടിൽ അലി അഷ്റഫ് (48) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത ഉണ്ടായി റിയാദിലെ ബദ്രിയ മെഡിക്കൽ സെന്ററിലേക്ക് പോകുന്ന വഴിയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 15 വർഷമായി സൗദിയിൽ സ്വകാര്യ കമ്പനി ജീവനക്കാരാണ്. റിയാദിൽ ഖബറടക്കും.
പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: നബീസ ആനിക്കൽ. മക്കൾ: മുഹമ്മദ് സാലിഹ്, സാജിർ ചെമ്പയിൽ, ഫാത്തിമത്ത് സജ.
മരണാന്തര നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്മായിൽ പടിക്കൽ, ബന്ധുക്കളായ അബൂബക്കർ ഫൈസി വെള്ളില അൻവർ, സലാം, മുസ്തഫ, സുഹൃത്ത് റഷീദ് കൊല്ലം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.