കണ്ണൂർ ജില്ല കെ.എം.സി.സി കുടുംബസംഗമം ഹജ്ജ് വളന്റിയർ നാഷനൽ വിങ് ജനറൽ കാപ്റ്റൻ ഉമർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ ജില്ല കെ.എം.സി.സി ഹജ്ജ് വളന്റിയർമാരെ ആദരിച്ചു

ജിദ്ദ: കെ.എം.സി.സി ജിദ്ദ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് വളന്റിയർമാരെ ആദരിച്ചു. ജിദ്ദയിലെ ഹറാസാത്തിലുള്ള ജസീറ വില്ലയില്‍ അബ്ദുല്ല കണ്ണാടിപ്പറമ്പ് നഗറിൽ പ്രവർത്തകരുടെ കുടുംബസംഗമത്തിലാണ് ഇത്തവണ ഹജ്ജ് സേവനം നിർവഹിച്ച സന്നദ്ധപ്രവർത്തകരെ ആദരിച്ചത്. പരിപാടിയിൽ 'ഹരിത പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി'എന്ന വിഷയത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. മുസ്‍ലിം ലീഗ് വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമാണ് ഒരു നാടിന്റെയും ജനജീവിതത്തിന്റെയും എല്ലാ പുരോഗതിക്കും വഴിതെളിയിക്കുന്ന മാർഗം. ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യംതന്നെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം.സി.സി ഹജ്ജ് വളന്റിയർ നാഷനൽ വിങ് ജനറൽ കാപ്റ്റൻ ഉമർ അരിപ്പാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുറഹ്‌മാൻ വായാട് അധ്യക്ഷത വഹിച്ചു. നൗഷാദ് ചപ്പാരപ്പടവ്, മുനീർ കമ്പിൽ, റസാഖ് ഇരിക്കൂർ, കെ.പി. സലീം, യു.പി.സി. നാഫി, അഷ്‌റഫ്‌ തിങ്കൾ, ശിഹാബ് കണ്ണമംഗലം, മുഹമ്മദലി, ഇബ്രാഹിം മാക്കൂൽപീടിക എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും മുനീർ കാഞ്ഞിരോടിന്റെ നേതൃത്വത്തിൽ ഇശൽ നൈറ്റും കായിക മത്സരങ്ങളും അരങ്ങേറി. റഷീദ് വട്ടിപ്രം, ആരിഫ് അണിയാരം, ബഷീർ നെടുവോട്, സൈദ് മാങ്കടവ്, ഫിറോസ് ചാലാട്, സലാം പാറമ്മൽ, സാദിഖ് കൊട്ടില, ഇബ്രാഹിം പന്നിയൂർ, യു.പി. നജീബ്, റഫീഖ് തലശ്ശേരി, നൗഫൽ ഹിലാൽ, റഷീദ് ഇരിട്ടി എന്നിവർ നേതൃത്വം നൽകി. സകരിയ ആറളം സ്വാഗതവും സി.പി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Tags:    
News Summary - Kannur district KMCC honored Hajj volunteers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.