കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം

പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയാണെന്ന വ്യാജേന അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളുടെ വിശ്വാസത്തെയും സമ്പത്തിനെയും ചൂഷണം ചെയ്യുന്ന പ്രക്രിയ കാന്തപുരം അബൂബക്കർ മുസ് ലിയാർ അവസാനിപ്പിക്കണം. പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയാണെന്ന് ആധികാരികമായി തെളിയിക്കുന്ന ഒരു രേഖപോലും ലോകത്ത് എവിടെയും ഇല്ല.

പ്രവാചകന്റെ മുടി ഇന്ന് നിലവിലുണ്ടെങ്കിൽ അത് ലോക മുസ് ലിംകളുടെ പുണ്യ തീർഥാടന കേന്ദ്രമായ മക്കത്തോ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന മദീനത്തോ ആയിരിക്കും സൂക്ഷിച്ചുവെക്കുക. അങ്ങനെ ഒരു മുടിയുടെ ഒരംശം പോലും ഇവിടെ ഇല്ല എന്നതാണ് സത്യം. 11 വർഷമായി ഞാൻ സൗദി അറേബ്യയിൽ ജോലിചെയ്യുന്നു. ഈ കാലയളവിൽ മക്കത്തും മദീനത്തും പലവട്ടം പോവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പല ചരിത്രസ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. എവിടെയും പ്രവാചകന്റെ മുടിയുടെ ഒരംശമോ ഉമിനീരോ സൂക്ഷിച്ച് വെച്ചതായി കണ്ടിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് സാധിക്കും.

15 വർഷമായി ബോംബയിൽനിന്ന് കാന്തപുരത്തിന്റെ കൈയിൽ മുടി കിട്ടിയിട്ട്. ഇത് പ്രവാചകന്റെ മുടിയാണെന്ന് തെളിയിക്കാൻ മുസ് ലിം മതപണ്ഡിതന്മാർ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇന്നുവരെ അദ്ദേഹത്തിന് അതിന് കഴിഞ്ഞിട്ടില്ല, കാന്തപുരത്തിന്റെ കൈയിലുള്ള മുടി അര സെ.മീ വളർന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

15 വർഷം കയ്യിലുണ്ടായിട്ടും അര സെ.മീറ്റർ മാത്രമാണോ വളർന്നത്? അങ്ങനെ എങ്കിൽ നബി മരിച്ചിട്ട് 1,400വർഷമായി. ഇത്രയും വർഷങ്ങൾ കൊണ്ട് മുടി എത്ര കി.മീറ്റർ വളരണം?

Tags:    
News Summary - Kandapuram Abubakar: must stop spreading superstition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.