ജിദ്ദയിൽ കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ ഒരുക്കിയ ഇഫ്താർ സംഗമം ജാഫറലി പാലക്കോട്
ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലുള്ള കാളികാവുകാരുടെ കൂട്ടായ്മയായ കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ (കാപാ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നിരവധി പേർ കുടുംബസമേതം സംഗമത്തിൽ പങ്കുകൊണ്ടു.
സംഗമം മാധ്യമ പ്രവർത്തകൻ ജാഫറലി പാലേക്കോട് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിനിടയിലും നാടിെൻറ വികസനത്തിലും സഹായത്തിനർഹതപ്പെട്ടവരെ ചേർത്തുപിടിക്കാനും ‘കാപാ’ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം നേരിട്ടറിയാൻ സാധിച്ചകാര്യം അദ്ദേഹം സ്മരിച്ചു. പ്രസിഡൻറ് സമീർ പൂളക്കൽ അധ്യക്ഷത വഹിച്ചു. വി. അനസ് സംസാരിച്ചു. സാജിദ് ബാബു, സിറാജ് എടപ്പറ്റ, കെ.കെ ഉമ്മർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹുമയൂൺ കബീർ സ്വാഗതവും ശിഹാബ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.