കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് വണ്ടൂർ കെ.എം.സി.സി സ്വീകരണം നൽകി

ജിദ്ദ: ഹജ്ജ് നിർവഹിക്കാനായെത്തിയ മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്​ കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു. ശറഫുദ്ദീൻ ചോക്കാടി​െൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ട്രഷറർ ശംസു ഇല്ലിക്കുത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, വൈസ് പ്രസിഡൻറുമാരായ അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി നിലമ്പൂർ, സലീം മമ്പാട്, യൂസുഫ് കൂരിക്കൽ, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്​ കമ്മിറ്റി ഭാരവാഹികളായ ഹസ്സൻ, റഫീഖ് സാഹിബ്, അനസ്, റാഫി, ശറഫു, അബ്​ദുൽ ഇലാഹ്, ഗഫാർ മട്ടുമ്മൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളോടൊപ്പം ചേർന്ന് ചെയർമാൻ യൂസുഫ് കുരിക്കൾ, കളത്തിൽ കുഞ്ഞാപ്പു ഹാജിയെ പൊന്നാട അണിയിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ്​ കളത്തിൽ കുഞ്ഞാപ്പു ഹാജി മറുപടി പ്രസംഗം നടത്തി. വൈസ് ചെയർമാൻ മുഹ്ളാർ തങ്ങൾ സ്വാഗതവും ഹാരിസ് ബാബു നന്ദിയും പറഞ്ഞു.

Tags:    
News Summary - Kalathil Kunjappu Haji was given a warm welcome by the Wandoor KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.