കൈരളി ഡാൻസ് അക്കാദമി 12ാം വാർഷികാഘോഷം ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: കൈരളി ഡാൻസ് അക്കാദമിയുടെ 12ാം വാർഷികാഘോഷവും വിദ്യാർത്ഥികളുടെ അരങ്ങേറ്റവും വൈവിധ്യമാർന്ന കലാപരിപാടികളോടെ റിയാദ് സുൽത്താനയിലെ അൽ നഖീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അൽ ആലിയ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കവിതാലതാ കതിരേശൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ലുലു റിയാദ് അവന്യൂ മാൾ മാനേജർ ലാലു വർക്കി, ബിനു എം. ശങ്കരൻ, ശരത് സ്വാമിനാഥൻ, ധന്യാ ശരത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചാണ് പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചത്.
തുടർന്ന് അക്കാദമിയിലെ വിദ്യാർത്ഥികൾ വേദിയിലെത്തിച്ച 22-ഓളം വ്യത്യസ്തങ്ങളായ നൃത്ത ഇനങ്ങൾ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിൽ കണ്ണകിയുടെ ജീവിതകഥയെ ആസ്പദമാക്കി കുട്ടികൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച നൃത്തനാടകം കാണികൾക്ക് ഏറെ വേറിട്ടൊരു അനുഭവമായി മാറി. ഗായകരായ തങ്കച്ചൻ വയനാട്, അനീഖ് റഹ്മാനും ചേർന്നൊരുക്കിയ ഗാനമേള ചടങ്ങിെൻറ മാറ്റുകൂട്ടി. ഫനൂസ സാബിത്ത്, അനുഷ്ക ബിജു എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. നിറഞ്ഞ സദസ്സിൽ നടന്ന ഈ വാർഷികാഘോഷം അക്കാദമിയുടെ കലാപരമായ മികവും വിദ്യാർത്ഥികളുടെ കഴിവും വിളിച്ചോതുന്നതായിരുന്നു. പരിപാടിയുടെ ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും സതീഷ് മാക്സിമൊ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.