‘അമ്മ പ്രാവുകൾ’ മാധ്യമ പ്രവർത്തകൻ സാബു മേലതിൽ പ്രകാശനം ചെയ്യുന്നു
ജുബൈൽ: ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ കബീർ എം. പറളിയുടെ ബാല കവിതാസമാഹാരം ‘അമ്മ പ്രാവുകൾ’ പ്രകാശനം ചെയ്തു. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ (കെ.എൻ.എം) നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സാബു മേലതിൽ പ്രകാശനം നിർവഹിച്ചു. കുട്ടികളുടെ ഭാഷയിൽ തന്നെ അയത്ന ലളിതമായി അവരോട് സംവദിക്കുന്നതാണ് പുസ്തകത്തിെൻറ രചനാരീതി. ‘പ്രാർഥനാ ഗീതം’ എന്ന കവിതയിൽനിന്ന് ആരംഭിച്ച് ‘എെൻറ ഭാരതം’, ‘ചെമ്പരത്തിപ്പൂവിനോട്’, ‘കാട്ടാറുകൾ’ തുടങ്ങി 29 കവിതകളാണ് പുസ്തകത്തിൽ ഉള്ളത്. എൻ. സനിൽ കുമാറിേൻറതാണ് പുസ്തകത്തിെൻറ അവതാരിക. പപ്പായ ബുക്സ് ആണ് പ്രസാധകർ.
ഇന്ത്യൻ സ്കൂൾ മലയാള അധ്യാപകൻ എൻ. സനിൽ കുമാർ പുസ്തകം പരിചയപ്പെടുത്തി. നൗറീൻ നസീബ് ‘കുഞ്ഞിനോട്’ എന്ന കവിത ആലപിച്ചു. അമീർ അസ്ഹർ അധ്യക്ഷതവഹിച്ചു. കബീർ എം. പറളി ആമുഖ പ്രഭാഷണം നടത്തി. മനോജ് കാലടി, സമദ് റഹ്മാൻ കൂടല്ലൂർ, എ.ആർ. സലാം ആലപ്പുഴ, അജാസ് മുകളേൽ, ശിഹാബ് മങ്ങാടൻ എന്നിവർ സംസാരിച്ചു.
ഗസാലി ബറാമി, മുസ്തഫ കോഴിക്കോട്, സിദ്ദീഖ് കളത്തിൽ, നിസാറുദ്ദീൻ ഉമർ, ആഷിക് മാത്തോട്ടം, അഹമ്മദ് അൻസഹ്, നസ്വീഫ് ബിൻ കബീർ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ശരീഫ് സ്വാഗതവും അബ്ദുല്ലത്തീഫ് മദനി നന്ദിയും പറഞ്ഞു. കബീർ ഇതുവരെ 24 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബിയിൽനിന്നുള്ള നിരവധി വിവർത്തനങ്ങളും അദ്ദേഹത്തിെൻറ കൃതികളിൽ ഉൾപ്പെടുന്നു.
പാലക്കാട് ജില്ലയിലെ പറളി സ്വദേശിയായ കബീർ പഠിച്ച പാലക്കാട് മുജാഹിദീന്‍ അറബിക് കോളജില്‍ ആറുവര്‍ഷം അധ്യാപകനായ ശേഷം 1993ലാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ എത്തിയത്. ഗ്ലോബല്‍ സോഴ്സസ് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ വെയര്‍ഹൗസ് ഇന്‍ചാര്‍ജാണ് ഇപ്പോൾ. അമ്മപ്രാവുകള്, വിശ്വാസിനി, ഉമ്മാ നിങ്ങളുടെ സ്നേഹത്തിന് മുന്നില്‍, പ്രിയതമന്... ഒരു ഭാര്യയുടെ പരിഭവ മൊഴികള്‍, ഖുര്‍ആന്‍ വിളിക്കുന്നു, സാന്ത്വനം, നിര്‍ഭയത്വം നല്കുന്ന മതം, നന്ദി, മുഹമ്മദ് നബി ചന്തമാര്‍ന്ന വ്യക്തിത്വം, സ്വർഗം അരികെ, മലക്കുകള്‍, പൊക്കിള്‍ കൊടിയിലെ രക്തം എന്നിവയാണ് പ്രധാന കൃതികള്‍.
ജുബൈൽ ഇന്ത്യന്‍ ഇസ്ലാഹി സെൻറർ പ്രസിഡൻറും സെൻറർ സൗദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമാണ്. ഭാര്യ കെ.ഐ. ഷംല, മകബീർ എംകബീർ എം. പറളിയുടെ ബാല കവിതാസമാഹാരം പ്രകാശനം. പറളിയുടെ ബാല കവിതാസമാഹാരം പ്രകാശനംക്കൾ: ഷഫ്ന ബിൻത് കബീർ, നസ്വീഫ് ബിൻ കബീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.