കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ സംഘടിപ്പിച്ച `ഗോൾ ഗാല 2024' പരിപാടിയിൽ കൂപ്പൺ വിജയിക്കുള്ള സ്കൂട്ടിയുടെ താക്കോൽ കൈമാറുന്നു
അബഹ: കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ സംഘടിപ്പിച്ച വിന്റർ സോക്കർ സെവൻസ് വിജയാഘോഷത്തിന്റെ ഭാഗമായി `ഗോൾ ഗാല 2024' പ്രോഗ്രാം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഖമീസിലെ രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവരും മറ്റുള്ളവരുമടക്കം നിരവധി പേർ പങ്കെടുത്തു.
കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് സ്കൂട്ടി, ലാപ്ടോപ്, സ്മാർട്ട് ഫോൺ, മറ്റ് പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ ചടങ്ങിൽ കൈമാറി. അൽ ബസ്മ അഷ്റഫ്, അബ്ദുൽ കരീം എന്നിവർ ചേർന്ന് സ്കൂട്ടിയുടെ താക്കോൽ കൈമാറി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഉമർ ചെന്നാരിയിൽ, ഹാഫിസ് രാമനാട്ടുകര, ഉസ്മാൻ കിളിയമണ്ണിൽ, റഊഫ് ഇരിങ്ങല്ലൂർ, ഷംസു താജ്, സലീം പന്താരങ്ങാടി, റിച്ചു സലിം തുടങ്ങിയവർ സംസാരിച്ചു.
റഹ്മാൻ മഞ്ചേരി, മിസ് വർ മുണ്ടുപറമ്പ്, ഷരീഫ് മോങ്ങം എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികൾ, സ്പോൺസർമാരെ ആദരിക്കൽ തുടങ്ങിയ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.