മാഹീൻ കണ്ണ് വിഴിഞ്ഞം (ചെയർമാൻ), അമീൻ കളിയിക്കാവിള (പ്രസിഡൻറ്), എ.കെ.എം നൗഷാദ് തിരുവനന്തപുരം (ജന. സെക്ര), ബഷീർകുട്ടി കല്ലമ്പലം (ട്രഷറർ)
ജുബൈൽ: വർഗീയതയെ താലോലിക്കുന്ന ഇടതു ദുർഭരണത്തിനെതിരെയുള്ള ജനവിധിയായിരിക്കും വരുന്ന നിയമസഭ തെരെഞ്ഞെടുപ്പെന്ന് സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി കൗൺസിൽ വിലയിരുത്തി. ഖതീഫിൽ നടന്ന യോഗം പ്രസിഡൻറ് മുഹമ്മദ്കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. എ.കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ തിരുവനന്തപുരം ജില്ല കെ.എം.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മാഹീൻ കണ്ണ് വിഴിഞ്ഞം (ചെയർമാൻ), അമീൻ കളിയിക്കാവിള (പ്രസിഡൻറ്), എ.കെ.എം നൗഷാദ് തിരുവനന്തപുരം (ജന. സെക്ര), ബഷീർകുട്ടി കല്ലമ്പലം (ട്രഷറർ), സുൽഫിക്കർ മണക്കാട്, അൻസാർ പൊഴിയൂർ, സവാദ് ഫൈസി (വൈസ് പ്രസിഡൻറുമാർ), ജുനൈദ് (ഓർഗനൈസിങ് സെക്രട്ടറി), അഹമ്മദ് നിസാമി, അൻസാറുദ്ദീൻ മൺവിള, സുധീർ പൂന്തുറ (ജോ. സെക്രട്ടറിമാർ). ആലിക്കുട്ടി ഒളവട്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മാമു നിസാർ, മുഹമ്മദ്കുട്ടി കരിങ്കപ്പാറ, മുഷ്താഖ് പേങ്ങാട്, ടി.ടി കരീം, ബീരാൻകുട്ടി മുതുവല്ലൂർ തുടങ്ങിയവർ സംസാരിച്ചു. അമീൻ കളിയിക്കാവിള സ്വാഗതവും ബഷീർ കല്ലമ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.