ജുബൈൽ: മോഷ്ടിച്ച സ്കൂട്ടറിലെത്തി സ്റ്റേഷനറി സ്ഥാപനം കുത്തിത്തുറന്നു കവർച്ച നടത ്തിയ മൂന്നംഗ സംഘത്തെ പൊലീസ് തിരയുന്നു. ജുബൈൽ മഷ്ഹൂർ സ്ട്രീറ്റിൽ കഴിഞ്ഞദിവസം രാത്രിയ ായിരുന്നു സംഭവം. അബ്ദുൽ കരീം കാസിമിയുടെ ഉടമസ്ഥതയിലുള്ള ഓഫിസ്മേറ്റ് സ്റ്റേഷനറ ി എന്ന സ്ഥാപനത്തിലായിരുന്നു മോഷണം.
രാത്രി വൈകി മൂന്നംഗസംഘം സ്കൂട്ടറിലെത്തി കടയുടെ പൂട്ടുപൊളിച്ച് ഉള്ളിൽ കടക്കുകയായിരുന്നു. അകത്തു കയറിയ രണ്ടുപേർ മൊബൈലിലെ ഫ്ലാഷ് വെളിച്ചത്തിൽ മേശയിൽ പണം തിരയുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. 5000 റിയാലിെൻറ സാധനങ്ങൾ കവർച്ച ചെയ്തശേഷം പുറത്തിറങ്ങിയ സംഘം തൊട്ടടുത്ത സൂപ്പർ മാർക്കറ്റിെൻറ പൂട്ടു പൊളിക്കാൻ ശ്രമിച്ചു. കടയുടെ അടുത്തായി താമസിച്ചിരുന്ന ബക്കാല ജീവനക്കാർ സി.സി.ടി.വിയിലൂടെ ഇത് വീക്ഷിച്ചെന്ന് മനസ്സിലായതോടെ ഇവർ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഇവർ ഉപേക്ഷിച്ചുപോയ ഒരു സ്കൂട്ടറും പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കട്ടറും പൊലീസ് കണ്ടെടുത്തു.
സ്ഥാപനത്തിലെ ജീവനക്കാരെ സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ ഒരു ഈജിപ്ത് സ്വദേശി പൊലീസിനെ വിളിക്കുകയും തെൻറ സ്കൂട്ടർ മോഷണം പോയതായി അറിയിക്കുകയും ചെയ്തു. ഹോട്ടലിലെ ഭക്ഷണം ആവശ്യക്കാർക്ക് എത്തിച്ചിരുന്നയാളുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. ടി ഷർട്ടും ബർമുഡയും ധരിച്ച്തൊപ്പി വെച്ചിട്ടുള്ള മോഷ്ടാക്കൾക്ക് 25നും 30 ഇടയിൽ പ്രായമാണ് കണക്കാക്കുന്നത്. ഇരു സ്ഥാപങ്ങളിലെയും സമീപത്തെയും സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മോഷണസംഘത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.