ജുബൈൽ ഒ.ഐ.സി.സി സംഘടിപ്പിച്ച
റിപ്പബ്ലിക് ദിനാഘോഷം
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റിയും ജുബൈൽ ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി 75ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ കലാപരിപാടികളും കളറിങ് മത്സരവും നടന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിപാടികളും നടന്നു. റിപ്പബ്ലിക് ദിന സന്ദേശ യോഗത്തിൽ പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ലുലു ഡെപ്യൂട്ടി ജനറൽ മാനേജർ ഫർഹാൻ കേക്ക് മുറിച്ച് ഉദ്ഘടാനം നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ, റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, കുടുംബ വേദി പ്രസിഡൻറ് നൂഹ് പാപ്പിനിശ്ശേരി എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
വിൽസൺ തടത്തിൽ, നസീർ തുണ്ടിൽ, ഉസ്മാൻ കുന്നംകുളം, ആഷിഖ്, ഷിജിദ് കാക്കൂർ, ജെയിംസ് കൈപ്പള്ളി, അജ്മൽ താഹ, മുർത്തല, ഷെമീം, മഹേഷ്, മുഹമ്മദ് ഈസ, റഷീദ് ശൂരനാട്, മുബഷിർ, നിതിൻ പവിത്രൻ, സതീഷ് കുമാർ, വിൽസൺ പനായികുളം, അരുൺ കല്ലറ, ലിബി ജെയിംസ്, റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.