ജുബൈൽ നവോദയ എം.ടി-മൻമോഹൻ സിങ് അനുശോചനയോഗം
ജുബൈൽ: മലയാളത്തിെൻറ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെയും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറയും വിയോഗത്തിൽ ജുബൈൽ നവോദയ സാംസ്കാരിക വേദി റീജനൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ജോയന്റ് സെക്രട്ടറി വിജയൻ പട്ടാക്കര അധ്യക്ഷത വഹിച്ചു. മൻമോഹൻ സിങ്ങിെൻറ അനുശോചന പ്രമേയം കേന്ദ്ര കുടുംബവേദി സാമൂഹികക്ഷേമ കൺവീനർ ഗിരീഷും എം.ടി അനുശോചന പ്രമേയം സാമൂഹിക ക്ഷേമ ചെയർമാൻ ഷാജുദ്ദീൻ നിലമേലും അവതരിപ്പിച്ചു. ജുബൈലിലെ പൗര പ്രമുഖരും ബഹുജനങ്ങളും പങ്കെടുത്ത ചടങ്ങിൽ നവോദയ അറൈഫി കുടുംബവേദി ഏരിയ ജോയൻറ് സെക്രട്ടറി രഞ്ജിത് നെയ്യാറ്റിൻകര അനുസ്മരണ പ്രഭാഷണം നടത്തി.
കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മലയാള സാഹിത്യത്തിന്റെയും ചലച്ചിത്ര ആവിഷ്കാരത്തിെൻറയും ഹൃദയമായി തുടിക്കുന്നത് എം.ടിയുടെ സർഗാത്മകതയും അതിെൻറ തുടർസ്വാധീനവുമാണെന്ന് പ്രഭാഷണത്തിൽ സൂചിപ്പിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്ന കാലത്ത് ഉറച്ച നിലപാടുകളുമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്ങെന്ന് അനുസ്മരണ പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. എം.ടി അനുസ്മരണ വിഡിയോയും യോഗത്തിൽ പ്രദർശിപ്പിച്ചു.
ഐ.എം.സി.സി ജുബൈൽ മേഖല സെക്രട്ടറി നഫാഫ്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡൻറ് ഷാനവാസ്, നവോദയ നേതാക്കളായ ഷാഹിദ ഷാനവാസ്, അനിത സുരേഷ്, അജയൻ കണ്ണോത്ത് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ അനുശോചന യോഗം ക്രോഡീകരിച്ചു. റീജനൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം അജയ് ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.