കൈപ്പാക്കൽ സക്കീർ അഹമ്മദ്
ജുബൈൽ: മുൻ പ്രവാസിയും ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന കൊടുവള്ളി കത്തറമ്മൽ സ്വദേശി കൈപ്പാക്കൽ സക്കീർ അഹമ്മദിന്റെ നിര്യാണത്തിൽ ജുബൈൽ കെ.എം.സി.സി അനുശോചനം അറിയിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗം, ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസം മതിയാക്കി നാട്ടിലെത്തിയ ശേഷവും കത്തറമ്മൽ പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം സജീവമായിരുന്നു. ജുബൈൽ കെ.എം.സി.സി നേതാവ് റഷീദ് കൈപ്പാക്കലിന്റെ സഹോദരനാണ്. പരേതനായ കൈപ്പാക്കൽ മുഹമ്മദ് ഹാജിയുടെയും സഫിയയുടെയും മകനാണ്. മുംതാസ് പാഴൂർ ആണ് ഭാര്യ. അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ സഹോദരി പുത്രനാണ്. മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രക്ഷൻ), സഫിയ ഡാലിയ (എൻ.ഐ.ടി അധ്യാപിക).
മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ് എടവണ്ണപ്പാറ. സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ, മുജീബ് കൈപ്പാക്കൽ, റഷീദ് കൈപ്പാക്കൽ, മറിയം കീപോയിൽ, ആയിശ വെങ്ങാലി, നദീറ പോലൂർ, നസീറ വട്ടോളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.