ഹജ്ജ് യാത്രയയപ്പ് പരിപാടിയിൽ കെ.എം.സി.സി ജുബൈൽ ദാഖൽ മഹ്ദൂദ് ഏരിയ പ്രസിഡൻറ് റിയാസ് ബഷീർ സംസാരിക്കുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ ദാഖൽ മഹ്ദൂദ് ഏരിയാകമ്മിറ്റി ഇത്തവണ ജുബൈലിൽനിന്നും ഹജ്ജ് കർമത്തിനായി പോകുന്നവർക്ക് ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സംഗമവും ക്ലാസിക് റെസ്റ്റോറൻറ് ഹാളിൽ സംഘടിപ്പിച്ചു.
മിർസാബ് റിയാസ് ബഷീറിന്റെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്. ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി പ്രസിഡൻറ് റിയാസ് ബഷീർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലാം ആലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹജ്ജിന് പോകുന്നവർള്ള പഠനക്ലാസിന് ഹർഷാദ് ബിൻ ഹംസ നേതൃത്വം നൽകി. റാഫി ഹുദവി ഹജ്ജ് സന്ദേശം കൈമാറി. ഈസ്റ്റേൺ പ്രൊവിൻസ് ഭാരവാഹികളായ ശിഹാബ് കൊടുവള്ളി, സൈതലവി പരപ്പനങ്ങാടി, ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, ട്രഷറർ അസീസ് ഉണ്യാൽ, മുതിർന്ന നേതാവ് റാഫി കൂട്ടായി എന്നിവർ സംസാരിച്ചു. ദാഖൽ മഹ്ദൂദ് ഏരിയ നേതാക്കളായ ഇല്യാസ്, നിയാസ്, ജാഫർ, നയീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി പി.എം.ആർ. ആസിഫ് ഇക്ബാൽ സ്വാഗതവും ട്രഷറർ ഹനീഫ കാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.