റിയാസ് ബഷീർ (പ്രസി.),പി.എം.ആർ. ആസിഫ് ഇക്ബാൽ (ജന. സെക്ര.),ഹനീഫ കാസിം (ട്രഷറർ), ഹനീഫ ചാലിയം (ചെയർമാൻ)
ജുബൈൽ: ജുബൈൽ കെ.എം.സി.സിയുടെ ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി നിലവിൽ വന്നു. ക്ലാസിക് റസ്റ്റാറന്റ്ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബഷീർ വെട്ടുപ്പാറ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
റിയാസ് ബഷീർ (പ്രസി.), പി.എം.ആർ. ആസിഫ് ഇക്ബാൽ (ജന. സെക്ര.), ഹനീഫ കാസിം (ട്രഷറർ), ഹനീഫ ചാലിയം (ചെയർമാൻ), സലാം തറവാട് (വൈസ് ചെയർമാൻ), ഇല്യാസ് തെക്കെടപ്പുറം (ഓർഗ. സെക്രട്ടറി), നയീം കൊട്ടലത്ത്, അബ്ദുൽ അസീസ്, ഇസ്മാഈൽ, ബാസിം എറണാകുളം (വൈസ് പ്രസിഡൻറുമാർ), നിയാസ്, ജാഫർ, ജസീം തിരുവനന്തപുരം, റഫീഖ് മലപ്പുറം (ജോ. സെക്രട്ടറിമാർ), ഷിഹാസ് ബിൻ അബ്ദുസമദ് (സ്പോർട്സ് വിങ് കോഓഡിനേറ്റർ), ഫാരിസ് അരീക്കോട് (മീഡിയ വിങ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിർസാബ് റിയാസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ റിയാസ് ബഷീർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സീനിയർ നേതാവ് റാഫി കൂട്ടായി പരിപാടി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലാം ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. അഡ്ഹോക്ക് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് പി.എം.ആർ. ആസിഫ് ഇക്ബാൽ അവതരിപ്പിച്ചു.
സൗദി ഈസ്റ്റേൺ സെക്രട്ടറി ശിഹാബ് കൊടുവള്ളി, ജുബൈൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി, സെൻട്രൽ കമ്മിറ്റി ട്രഷറർ അസീസ് ഉണ്യാൽ, കമ്മിറ്റി ഭാരവാഹികളായ ഹസ്സൻ കോയ ചാലിയം, മുജീബ് കോഡൂർ, ഹബീബ് റഹ്മാൻ, ഷഫീഖ് താനൂർ, സിറാജ്, റഫീഖ് കണ്ണൂർ, സിദ്ദിഖ് താനൂർ, ഹമീദ് ആലുവ, നൗഫൽ, മുനവ്വർ ഫൈറൂസ്, നൗഷാദ് ബിച്ചു തുടങ്ങിയവർ സംസാരിച്ചു.
മത വിദ്യാഭ്യാസ രംഗത്തെ മികവിന് ശിഹാബ് കൊടുവള്ളിയുടെ മകൾ ഫാത്തിമ സഹറ, റിയാസ് ബഷീറിെൻറ മകൻ മിർസാബ് റിയാസ് എന്നിവരെ ആദരിച്ചു.
ഉപരിപഠനത്തിനുവേണ്ടി നാട്ടിലേക്ക് യാത്രയാവുന്ന ഫാരിസ് ആലപ്പുഴക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. പി.എം.ആർ. ആസിഫ് ഇക്ബാൽ സ്വാഗതവും ഹനീഫ കാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.