വിൻറർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ ജെ.കെ.സി.സി ടീം അംഗങ്ങൾ കപ്പുമായി
ജുബൈൽ: ശൈത്യകാലത്തിന്റെ ആഗമനത്തോട് അനുബന്ധിച്ച് ജുബൈൽ കേരള ക്രിക്കറ്റ് ക്ലബ് (ജെ.കെ.സി.സി) ജുബൈലിൽ വിന്റർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. റോയൽ കമീഷൻ ഡിഫി പാർക്കിലാണ് മത്സരങ്ങൾ നടന്നത്. ജെ.കെ.സി.സി, ഡിഫി സ്പോർട്ടിങ് ക്ലബ്, ബ്രൈറ്റ് ഫ്യൂചർ ക്രിക്കറ്റേഴ്സ്, ഗാലക്സി ജുബൈൽ എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ബ്രൈറ്റ് ഫ്യുചർ ക്രിക്കറ്റേർസ് ടീമിനെ പരാജയപ്പെടുത്തി ആതിഥേയരായ ജെ.കെ.സി.സി കപ്പ് ജേതാക്കളായി.
ഫിറോസ് (ജെ.കെ.സി.സി) പ്ലേയർ ഓഫ് ദ ടൂർണമെന്റായും ഷമീർ (ജെ.കെ.സി.സി) ബെസ്റ്റ് ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു. ടീം അധികൃതരും സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു. ചാമ്പ്യന്മാരായ ജെ.കെ.സി.സി ക്യാപ്റ്റൻ അനീഷ് കൊല്ലം, റിഷോഭ് രാജനിൽനിന്നും റണ്ണർ അപ് ട്രോഫി ബ്രൈറ്റ് ഫ്യുചർ ക്രിക്കറ്റേർസ് ക്യാപ്റ്റൻ അഷ്ഫാഖ്, മനുഷ് ചന്ദ്രനിൽനിന്നും ഏറ്റുവാങ്ങി. വിന്നേഴ്സ് കപ്പ് ഇൻറഗ്രേറ്റഡ് കോൺട്രാക്ടിങ് കമ്പനിയും റണ്ണേഴ്സ് കപ്പ് ഇ.കെ.ഐ.എസ് അറേബ്യയും സ്പോൺസർ ചെയ്തു. ഹെഡ് കോച്ച് സാജർ, ടീം മാനേജർമാരായ അഷ്റഫ് മാമൻ, പ്രജോഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.