ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് (പ്ര​സി.), ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ മേ​ലേ​വീ​ട്ടി​ല്‍ (ജ​ന. സെ​ക്ര.), ഗ​സാ​ലി ബ​റാ​മി (ട്ര​ഷ.), എം. ​ക​ബീ​ര്‍ സ​ല​ഫി

(സീ​നി​യ​ര്‍ വൈ​സ് പ്ര​സി.)

ജുബൈല്‍ ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ (കെ.എന്‍.എം) ഭാരവാഹികൾ

ജുബൈൽ: കേരള നദ് വത്തുല്‍ മുജാഹിദീന്‍ പോഷക സംഘടനയായി പ്രവര്‍ത്തിക്കുന്ന ജുബൈല്‍ ഇന്ത്യന്‍ ഇസ്‍ലാഹി സെന്ററിന്റെ 2022-2024 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. മുഹമ്മദ് ഫാറൂഖ് (പ്രസി.), ഹബീബ് റഹ്‌മാന്‍ മേലേവീട്ടില്‍ (ജന. സെക്ര.), ഗസാലി ബറാമി (ട്രഷ.), എം. കബീര്‍ സലഫി (സീനിയര്‍ വൈസ് പ്രസി.), അമീര്‍ അസ്ഹര്‍, നിസാറുദ്ദീന്‍ ഉമര്‍ (വൈസ് പ്രസി.), അയ്യൂബ് സുല്ലമി, സിദ്ദീഖ് കളത്തില്‍, മുഹമ്മദ് ശരീഫ് (ജോ. സെക്ര.) എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

ആഷിഖ് മാത്തോട്ടം, റഷീദ് പൊയിലില്‍, അബ്ദുല്ലത്തീഫ് പുത്തൂര്‍, അജാസ് മുകളേല്‍, റിയാസ് വേങ്ങര, നസ്വീഫ് ബ്ന്‍ കബീര്‍, മുഹമ്മദ് ഹബീബ് റഹ്‌മാന്‍, റഫീഖുദ്ദീന്‍ തലശ്ശേരി, മുഹമ്മദ് ശാഹിദ്, ഹംസ മുഹമ്മദ് റാഫി, മുസ്തഫ കോഴിക്കോട്, സൈതലവി ഒട്ടുമ്മൽ എന്നിവര്‍ എക്‌സിക്യൂട്ടിവ് മെംബര്‍മാരാണ്. ദഅവ: അയ്യൂബ് സുല്ലമി, അൽ മനാർ മദ്റസ: ആഷിക് മാത്തോട്ടം, ഹജ്ജ്-ഉംറ: നിസാറുദ്ദീൻ ഉമർ, അമാന റിലീഫ്: ഹബീബു റഹ്മാൻ, സെന്റർ അഡ്മിൻ: റഷീദ് പൊയിൽ, സബ്സ്ക്രിപ്ഷൻ: അബ്ദുൽ ലത്തീഫ് പുത്തൂർ, ഭക്ഷണം: മുസ്തഫ കോഴിക്കോട്, എം.ജി.എം കോഓഡിനേറ്റർ: ആമീർ അസ്ഹർ. മീഡിയ: നസ്വീഫ് കബീർ, കലാകായികം: മുഹമ്മദ് ബിൻ ഹബീബ് തുടങ്ങിയ സബ് കമ്മിറ്റികൾക്കും രൂപമായി.ഇസ്‍ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് ദമ്മാം ഇസ്‍ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സമദ് കരിഞ്ചാപ്പാടി നേതൃത്വം നല്‍കി.

അഹ്‍ലന്‍ റമദാന്‍, നസീമു റമദാന്‍ പ്രഭാതസന്ദേശം, റമദാന്‍ വസന്തം, ദൈനംദിന നോമ്പുതുറയും സാരോപദേശവും, വാരാന്ത പ്രഭാഷണം, അല്‍റയ്യാന്‍ പ്രശ്‌നോത്തരി, വനിതകള്‍ക്കായുള്ള വിജ്ഞാന ക്ലാസുകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ വിശുദ്ധ റമദാനില്‍ സെന്ററിന്റെ കീഴിൽ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫോൺ: 0562338955.

Tags:    
News Summary - Jubail Indian islahi Center (KNM) officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.