ജുബൈൽ റോയൽ കമീഷൻ ഏരിയ
ജുബൈൽ: റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബുവിെൻറ കീഴിലുള്ള റോയൽ കമീഷൻ ഹെൽത്ത് സർവിസസ് പ്രോഗ്രാമിനെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആഗോള പരിശീലന കേന്ദ്രമായി അംഗീകരിച്ചു. ഇതോടെ ഉയർന്ന നിലവാരത്തിലുള്ള ലൈഫ് സപ്പോർട്ട് കോഴ്സുകൾ സംഘടിപ്പിക്കാനും നടത്താനും റോയൽ കമീഷൻ പ്രോഗ്രാമിന് കഴിയും.
ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും സുസ്ഥിര ആരോഗ്യ വിദ്യാഭ്യാസവും നടപ്പാക്കാനുള്ള പ്രോഗ്രാമിെൻറ ശ്രമമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമെന്ന് റോയൽ കമീഷൻ ഹെൽത്ത് സർവിസസ് പ്രോഗ്രാം ഡയറക്ടർ സുലൈമാൻ അൽ നാസർ പറഞ്ഞു. ഇത് ആരോഗ്യ പരിചരണ രംഗത്തെ പ്രഫഷനലുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും വ്യവസായിക നഗരങ്ങളിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും കമീഷെൻറ മുന്നേറ്റം ഉറപ്പാക്കും.
ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കൂടുതൽ പ്രാപ്തമാക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ജീവൻരക്ഷ പ്രവർത്തനങ്ങൾക്ക് അവരെ സജ്ജരാക്കാനും ഉയർന്ന നിലവാരത്തിലുള്ള പരിശീലനത്തിലൂടെ കഴിയും.
പൊതുമേഖലയിൽനിന്നും സ്വകാര്യമേഖലയിൽനിന്നുമുള്ള കൂടുതൽ പ്രഫഷനലുകളിലേക്ക് പരിശീലനം വ്യാപിപ്പിക്കാനും ആഭ്യന്തര-അന്തർദേശീയ ആരോഗ്യ കേന്ദ്രങ്ങളുമായുള്ള കൊടുക്കൽ വാങ്ങലുകൾ പ്രോത്സാഹിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നു.
പരിശീലന ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആരോഗ്യ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും പ്രോഗ്രാം ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.