ജുബൈൽ എഫ്.സി ഇഫ്താർ സംഗമം ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഇന്ത്യൻ ഫുട്ബാൾ ക്ലബായ ജുബൈൽ എഫ്.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജോയന്റ് സെക്രട്ടറി ഷജീർ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ഉമർ സഖാഫി മൂർക്കനാട് സദസിന് റമദാൻ സന്ദേശം നൽകി. ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു, കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ റീജനൽ സി.ഒ.ഒ സാദിഖ് അലി, മാർക്കറ്റിങ് മാനേജർ സജീർ, നബാതാത് കോൺട്രാക്ടിങ് കമ്പനി പ്രൊജക്ട് മാനേജർ സാഗർ, ജുബൈൽ മലയാളി സമാജം പ്രതിനിധി അഡ്വ. ജോസഫ് മാത്യു, നവോദയ പ്രധിനിധി പ്രിനീത്, ശൈഫാൻ യൂത്ത് ഇന്ത്യ, റിയാസ് പട്ടാമ്പി ഖാലിദിയ എന്നിവർ ഇഫ്താറിന് സംസാരിച്ചു. ജുബൈൽ എഫ്.സി പ്രതിനിധികളായ മുസ്തഫ, സച്ചിൻ, സുഹൈൽ, ഷിജാസ്, മിഥുൻ, മുഹമ്മദ് നൈനാൻ, മനാഫ്, അൻവർ സാദത്ത്, ഷാഹിദ് തെയ്യാല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജുബൈൽ എഫ്.സി ജനറൽ സെക്രട്ടറി ഷാഫി പുളിയക്കോട് സ്വാഗതവും ട്രഷറർ റിഫാഷ് പുളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.