Posted On
date_range Updated On
date_range വർക്കല സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: വർക്കല സ്വദേശി ജുബൈലിൽ മരിച്ചു. ജുബൈൽ മത്സ്യ മാർക്കറ്റിൽ 27 വർഷമായി ജോലി ചെയ്യുന്ന വെട്ടൂർ തൊടിവാരം വീട്ടിൽ ഖാലിദ് സലിം (55) ആണ് മരിച്ചത്. കടുത്ത ചുമയെ തുടർന്ന് റോയൽ കമീഷനിലെ അൽമുവാസാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നില വഷളായതിനെ തുടർന്ന് അത്യാസന്ന വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇവിടെ തന്നെ ഖബറടക്കുമെന്ന് പൊതു പ്രവർത്തകൻ സിറാജ് പുറക്കാട് അറിയിച്ചു. ഭാര്യ: ജമീല ബീവി. മക്കൾ: സജീന, സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.