ജുബൈൽ ദഅ്വ സെന്റർ ഫാമിലി കോൺഫറൻസ് പ്രചാരണപരിപാടിയിൽനിന്ന്
ജുബൈൽ: ജുബൈൽ ദഅ്വ സെന്റർ വാർഷിക സമ്മേളനമായ ‘ജുബൈൽ ഫാമിലി കോൺഫറൻസ്’ വെള്ളിയാഴ്ച (ഫെബ്രു. ഏഴ്) ഉച്ച കഴിഞ്ഞ് ജുബൈൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ നടക്കും. ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് സമ്മേളനം. ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തും. റഫീഖ് സലഫി ബുറൈദ, ശിഹാബ് എടക്കര, ഫാഹിം ഉമർ അൽ ഹികമി, ഇബ്രാഹിം അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് കുടുംബസമേതം ധാരാളം മലയാളികൾ പങ്കെടുക്കും. നാലു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ പ്രവാസി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യും.
വിദ്യാർഥികൾക്കായി ബാല സംഗമവും ഒരുക്കുന്നുണ്ട്. സമ്മേളന പ്രചാരാണാർഥം പ്രചാരണോദ്ഘാടനം, വനിതാ സംഗമം, യുവപഥം, വിവിധ ഏരിയകളിലായി അയൽക്കൂട്ടങ്ങൾ, വൈജ്ഞാനിക സദസ്സുകൾ, വിദ്യാർഥി-ബാല സംഗമം, കിഴക്കൻ പ്രവിശ്യയിലെ വിവിധ സെന്ററുകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ സന്ദർശനങ്ങൾ, സ്ട്രീറ്റ് ദഅ്വ, കുടുംബ സന്ദർശനങ്ങൾ, ഓൺലൈൻ പ്രൊമോഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രശ്നോത്തരി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
സ്വാഗത സംഘം ഭാരവാഹികൾ: അബ്ദുൽ മന്നാൻ (ജന. കൺ.), അർഷദ് ബിൻ ഹംസ (മുഖ്യരക്ഷാധികാരി), ഫഹീം ഉമർ അൽ ഹികമി (ചെയർമാൻ), മൊയ്തീൻകുട്ടി മലപ്പുറം, ഇബ്റാഹീം അൽ ഹികമി (വൈ. ചെയർമാന്മാർ), സുബ്ഹാൻ സ്വലാഹി, ഹബീബ് റഹ്മാൻ, ജിയാസ് (ജോ. കൺവീനർമാർ), സിയാദ് കണ്ണൂർ, സുബ്ഹാൻ സ്വലാഹി (പ്രോഗ്രാം), കെ.പി. ആസാദ്, ലമീസ് ബേപ്പൂർ (ഫിനാൻസ്), ഹബീബ് റഹ്മാൻ, ഹിഷാം, ഇ.പി. നിയാസ് (ദഅവ), അലിയാർ കോതമംഗലം, ജിയാസ് (പബ്ലിസിറ്റി), ഷാജി, ജംഷീർ (രജിസ്ട്രേഷൻ), അബ്ദുല്ല ഇമ്പിച്ചി, നസറുദ്ദീൻ പുനലൂർ (ഇവൻറ് മാനേജ്മെന്റ്), ഷൈലാസ് കുഞ്ചു, ശിഹാബ് കൊല്ലം (ഫുഡ് ആൻഡ് റഫ്രഷ് മെൻറ്), സലീം ആലുവ, അനസ് ഫറോക്ക്, ഹാഫിസ് കൊല്ലം (സ്റ്റേജ് ആൻഡ് ലോജിസ്റ്റിക്സ്), നസീർ ബംഗാര, നിസാജ് (ഐ.ടി), നിഷാദ് പെരുമ്പാവൂർ (വിഡിയോ), റഷീദ് പറളി (ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം), ഷൗക്കത്ത് നിലമ്പൂർ, ഫാസിൽ ടി. മുഹമ്മദ്, സുഫൈർ (വളന്റിയർ), അലി ഫർഹാൻ, നൗഫൽ റഹ്മാൻ, നസീഫ് കടലുണ്ടി, ജാബിർ, അനീസ് ഉസ്മാൻ (ട്രാൻസ്പോർട്ടേഷൻ), ഉസ്മാൻ പാലശ്ശേരി, അമീൻ നരിക്കുനി (ഗസ്റ്റ് റിലേഷൻ), ഷിയാസ് റഷീദ്, ഇസ്മാഈൽ പൊട്ടേങ്ങൽ, മുഹമ്മദ് ഷാ പുനലൂർ (ടീനേജ് ആൻഡ് കിഡ്സ് പ്രോഗ്രാം), ആയിശ, ഡോ. മുഹ്സിന (വനിതാ വിങ്). പരിപാടിയിൽ പങ്കെടുക്കാൻ വാഹന സൗകര്യം ആവശ്യമുള്ളവർക്ക് 0503722340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.