Posted On
date_range Updated On
date_range ചേന്ദമംഗല്ലൂർ സ്വദേശി ജുബൈലിൽ നിര്യാതനായി
റിയാദ്/മുക്കം: ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50) ആണ് മരിച്ചത്. 11 ദിവസം മുമ്പ് തല കറക്കം അനുഭവപ്പെട്ട് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ് ഇംഗ്ലിഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.