ജിദ്ദ: അല്‍റൗദ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അഞ്ചാമത് ജെ.എസ്.സി -ഐ.എസ്.എം ഫുട്ബാള്‍ ടൂര്‍ണമെൻറ് പരിസമാപ്തിയിലേക്ക്. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഈ ആഴ്ച സമാപിക്കും.വ്യാഴാഴ്ച നടന്ന ആദ്യമത്സരത്തില്‍ 18 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തില്‍ ജിദ്ദ ഇലവന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗിയുന്നെനി -ആഫ്രിക്കന്‍ സ്‌കൂളിനോട് പരാജയപ്പെട്ടു. ഗിയുന്നെന്നി സ്കൂളിെൻറ ഹസ്സന്‍ മുഹമ്മദ് കളിയിലെ കേമനായി.
15 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തില്‍ ജെ.എസ്.സി -ഐ.എസ്.എം അക്കാദമി ഏകപക്ഷീയമായ മൂന്ന് ഗോളിന് അല്‍ -വുറൂദ് സ്‌കൂളിനെ പരാജയപ്പെടുത്തി. ജെ.എസ്.സിയുടെ ഇസ്സാം അഹമ്മദ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കരസ്ഥമാക്കി. മൂന്നാം മത്സരത്തില്‍ എറിത്രിയന്‍ സ്‌കൂളും ആര്‍ക് -ഡി -ട്രോംഫോ ഫ്രഞ്ച് സ്‌കൂളും സമനിലയില്‍ പിരിഞ്ഞു. ആര്‍ക് -ഡി -ട്രോംഫോയുടെ അബ്്ദുറഹ്്മാൻ അബ്്ദുല്‍ ഹക്കിം മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ടാലെൻറ് അക്കാദമി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പാനിഷ് അക്കാദമിയെ പരാജയപ്പെടുത്തി. ടാലെൻറ് അക്കാദമിയുടെ മുഹമ്മദ് അബ്കാറാണ് കളിയിലെ കേമൻ.15 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ ചിലമിലാനോ ഇറ്റാലിയന്‍ അക്കാദമി ഗോള്‍ഡന്‍ ബോയ്‌സ് ബ്രസീലിയന്‍ അക്കാദമിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജില്‍ മിലാനോയുടെ കരീം അല്‍ മാര്‍സിയാണ് കളിയിലെ കേമൻ. 18 വയസിന് താഴെയുള്ളവരുടെ മത്സരത്തില്‍ ജെ.എസ്.സി -ഐ.എസ്.-എം അക്കാദമി എതിരില്ലാത്ത 9 ഗോളുകള്‍ക്ക് അല്‍ വറൂദ് സ്‌കൂളിനെ പരാജയപ്പെടുത്തി. മുഹമ്മദ് കയറ്റായെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.