ജോയ് ആലുക്കാസ് ദമ്മാമിൽ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്‌ഘാടന ചടങ്ങിൽനിന്ന്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സൗദി നിക്ഷേപ മന്ത്രാലയത്തിലെ കിഴക്കൻ മേഖല ഡയറക്ടർ അബ്ദുൽ ഹമീദ് ബിൻ മുഹമ്മദ് അൽ ഷവാൻ, ഇറാം ഗ്രൂപ് ചെയർമാൻ സിദ്ദീഖ് അഹമ്മദ്, ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ തുടങ്ങിയവർ
ദമ്മാം: ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട ആഭരണ ബ്രാൻഡായ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു. മിഡിൽ ഈസ്റ്റിൽ ജോയ് ആലുക്കാസിൻ്റെ വളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ലായി അൽ വഫ മാളിൽ ആരംഭിച്ച ഷോറൂമിൻ്റെ ഉദ്ഘാടനം വർണശബളമായ പരിപാടികളോടെ വ്യാഴാഴ്ച നടന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സൗദി നിക്ഷേപ മന്ത്രാലയത്തിലെ കിഴക്കൻ മേഖല ഡയറക്ടർ അബ്ദുൽ ഹമീദ് ബിൻ മുഹമ്മദ് അൽ ഷവാൻ, ഇറാം ഗ്രൂപ് ചെയർമാൻ സിദ്ദീഖ് അഹമ്മദ് എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി.
ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും സന്നിഹിതനായിരുന്നു. സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയും വൈവിധ്യവും സേവനവും നൽകുന്നതിനുള്ള ജോയ് ആലുക്കാസിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഷോറൂമെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്ന രീതിയിലാണ് പുതിയ ഷോറൂം രൂപകൽപന ചെയ്തിരിക്കുന്നത്. വിവാഹ ആഭരണങ്ങൾ, പ്രത്യേക ആഘോഷങ്ങൾക്കുള്ള ശേഖരങ്ങൾ, ഭാരം കുറഞ്ഞ ആധുനിക ആഭരണങ്ങൾ, കൂടാതെ നിത്യോപയോഗത്തിനുള്ള ആഭരണങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.
പരമ്പരാഗതവും ആധുനികവുമായ ഫാഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ശേഖരങ്ങളിലൂടെ ഓരോ നിമിഷവും അവിസ്മരണീയമാക്കുമെന്ന തങ്ങളുടെ വാഗ്ദാനം പാലിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഉദ്ഘാടന ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 3,500 റിയാലോ അതിലധികമോ വിലവരുന്ന ഡയമണ്ട്, പോൾകി, രത്നങ്ങൾ, പേൾ ആഭരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് 200 സൗദി റിയാലിൻ്റെ കാഷ് വൗച്ചർ ലഭിക്കും. പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ പൂജ്യം ശതമാനം കിഴിവും ലഭിക്കും. ഈ ഓഫറുകൾ സെപ്റ്റംബർ 18 മുതൽ 27 വരെ അൽ വഫ മാളിലെ പുതിയ ജോയ് ആലുക്കാസ് ഷോറൂമിൽ മാത്രമേ ലഭ്യമാവൂ.
‘സൗദി അറേബ്യ ഞങ്ങൾക്ക് എന്നും ഒരു പ്രധാനപ്പെട്ട വിപണിയാണ്. പുതിയ ഷോറൂം ലോകോത്തര ആഭരണങ്ങൾ ഇവിടുത്തെ ജനങ്ങൾക്ക് കൂടുതൽ ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. വൈവിധ്യവും ഗുണമേന്മയും മൂല്യവും ഒരുമിക്കുന്ന ഒരു മികച്ച ഷോപ്പിങ് അനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ -പുതിയ ഷോറൂമിൻ്റെ ഉദ്ഘാടന ശേഷം മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.