പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും സോക്കർ സ്പോർട്ടിങ് റാക്കയും ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്


ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: ദമ്മാമിൽ സംയുക്ത രക്തദാന ക്യാമ്പ്

ദമ്മാം: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും (പി.ബി.ഡി.എ) സോക്കർ സ്പോർട്ടിങ് റാക്കയും സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടന്ന ക്യാമ്പിൽ വനിതകൾ അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

പ്രവാസി സമൂഹത്തിൽ രക്തദാനത്തിെൻറ പ്രാധാന്യം എത്തിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് രക്തം ലഭ്യമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായകരമാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ക്യാമ്പിന് ഭാരവാഹികളായ കെ.ടി. ഷൈജു ഫയാസ്, ഷിനാജ് കരുനാഗപ്പള്ളി, ഷീറോഷ് തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാനത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും സംഘടകർ നന്ദി അറിയിച്ചു.

Tags:    
News Summary - A blood donation camp was organized on the occasion of India's Independence Day.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.