സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക്​ മാത്രം; തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ

ജിദ്ദ: സൗദിയിൽ കച്ചവട മാളുകളിലെ ജോലികൾ സ്വദേശികൾക്ക്​ മാത്രം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായി. ഇതിനായി അനുവദിച്ച കാലയളവ്​ അവസാനിച്ചതിനാൽ ഇന്ന് മുതൽ​ തീരുമാനം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവ ശേഷി, സമൂഹിക മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ മാളുകളിലേയും അതി​ന്‍റെ മാനേജ്​മെൻറ്​ ഓഫീസുകളിലേയും പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികൾക്ക്​ മാത്രമായിരിക്കും. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള മന്ത്രാലയത്തിന്‍റെ പദ്ധതികളുടെ തുടർച്ചയായാണ്​ മാളുകളിലെ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം.

മാനവ വിഭവശേഷി ഫണ്ടുമായി സഹകരിച്ച്​ സ്വദേശികൾക്ക്​ തൊഴിലവസരങ്ങൾ ലഭിക്കാൻ നിരവധി പരിശീലന പരിപാടികൾ തൊഴിൽ സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മാനവ വി​ഭവശേഷി മന്ത്രാലയം പറഞ്ഞു.

2021 ഏപ്രിലിലാണ്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹിയാണ് മാളുകളിലെ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്​. നാല്​ മാസത്തിനു ശേഷം ആഗസ്​റ്റ്​ നാല്​ മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന്​ ഇതിനായുള്ള നടപടി​ക്രമങ്ങൾക്ക്​ പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുകയും ചെയ്​തിരുന്നു.

51,000 തൊഴിലവസരങ്ങളാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. സ്വദേശികൾക്ക്​ മാത്രമായ ​ജോലികളിൽ വിദേശികളെ​ ജോലിക്ക്​ നിയമിക്കുക, സ്വദേശിവത്​കരണ അനുപാതം പാലിക്കാതിരിക്കുക എന്നി രണ്ട്​ തരത്തിലുള്ള പിഴകളാണുണ്ടായിരിക്കുക. മാളുകളിൽ നിരവധി വിദേശികളാണ്​ ജോലി ചെയ്​തുവരുന്നത്​. സ്വദേശിവൽക്കരണ തീരുമാനം നടപ്പിൽ വന്നതോടെ അവർക്ക്​ മറ്റ്​ ജോലികളിലേക്ക്​ മാറേണ്ടിവരും.

Tags:    
News Summary - Jobs in shopping malls in Saudi Arabia are for locals only; decision effective from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.