റിയാദ്: സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കി വരുന്ന ഊർജിത സ്വദേശിവത്കരണത്തിെൻറ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലന പരിപാടി പ്രഖ്യാപിച്ചു. അഞ്ച് തൊഴിലുകളിൽ 2258 പേർക്ക് അവസരം നൽകുമെന്നാണ് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫ ണ്ട് (ഹദഫ്) പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് തൊഴിലോട് കൂടിയ പരിശീലനം സംഘടിപ്പിക്കുന്നത്. ഇത്ത രം പരിശീലകർക്കുള്ള വേതനം ഹദഫ് നൽകും. രാജ്യത്തെ വൻകിട സ്ഥാപനങ്ങളുടെ സഹകരണവും ഹദഫ് തേടിയിട്ടുണ്ട്.
തഖാത് വ്യവസ്ഥയുടെ കീഴിലുള്ള പരിശീലനത്തിെൻറ താംഹീർ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്ന് മുതൽ ആറ് മാസം വരെ നീളുന്ന പരിശീലനമാണ് നൽകുക. മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, എച്ച്. ആർ സ്പെഷ്യലിസ്റ്റ്, അഡ്‌മിൻ അസിസ്റ്റൻറ്, അക്കൗണ്ടൻറ്, കസ്റ്റമർ സർവീസ് തസ്തികകളിലാണ് തുടക്കത്തിൽ പരിശീലനം നൽകുക. കൂടുതൽ ജോലികളിലേക്ക് പരിശീലനം വ്യാപിപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് ജോലിക്ക് 532 , എച്ച്. ആർ സ്പെഷ്യലിസ്റ്റ് 541 , അഡ്‌മിൻ അസിസ്റ്റൻറ് 425 , അക്കൗണ്ടൻറ് 405 , കസ്റ്റമർ സർവീസ് 355 എണ്ണം വീതം സ്വദേശികളെയാണ് തുടക്കത്തിൽ നിയമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.