റിയാദ്: സൗദിയില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നാലുലക്ഷത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍. 2017 രണ്ടാം പകുതിയിലാണ് ഇത്രയധികം വിദേശികള്‍ക്ക് ജോലി പോയത്. പകരം 1,10,000 സ്വദേശികള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സാണ് (ഗോസി) ഈ കണക്കുകള്‍ പുറത്തുവിട്ടത്. സ്വകാര്യ മേഖലയില്‍ മാത്രം ജോലി നഷ്ടപ്പെട്ട വിദേശകളുടെ കണക്കാണിത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ജോലി വിട്ടവര്‍ ഇതിന് പുറമെയാണ്. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊർജിത സ്വദേശിവത്കരണം, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണമാണ് ഇത്രയധികം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടത്.
വിദേശി ജോലിക്കാരുടെ ഇന്‍ഷൂറന്‍സിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ഗോസി വ്യക്തമാക്കി. 2017 ആദ്യ പകുതി അവസാനിക്കുമ്പോള്‍ 83 ലക്ഷം വിദേശി ജോലിക്കാരുടെ ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നത് വര്‍ഷാവസാനത്തില്‍ 79 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഇതേ കാലയളവില്‍ 16.7 ലക്ഷമായിരുന്ന സ്വദേശികളുടെ ഇന്‍ഷൂറന്‍സ് 17.7 ലക്ഷമായി ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.