ജിസാൻ: കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിക്ക് ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിന്റെ പ്രശസ്തി പത്രം ലഭിച്ചു. സാമൂഹൃ സേവനരംഗത്ത് നടത്തുന്ന നിസീമമായ പ്രവർത്തനത്തിനാണ് അംഗീകാരം കിട്ടിയതെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യൻ പ്രവാസികളുടെ രോഗം, അപകടം, മരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടപെട്ട് കെ.എം.സി.സി ആതുര സേവന പ്രവർത്തനങ്ങൾ ഒരുപോലെ വിദേശികളുടെയും സ്വദേശികളുടെയും പ്രശംസ നേടിയിരുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വെച്ചാണ് അംഗീകാര പത്രങ്ങൾ സമ്മാനിച്ചത്. ആശുപത്രി ഡയറക്ടർ സാബിരി യഹ്യ ഗാവിയിൽ നിന്ന് പ്രസിഡന്റ് ശംസു പൂക്കോട്ടൂർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ലാബ് ഡയറക്ടർ ഡോ. മൂസ അലി അയ്യാശി, ഡോ. മുസ്തഫ അബ്ദുൽ അസീസ്, യഹ്യ മുഹമ്മദ് ദാവൂദ്, വയിൽ ഹുസൈൻ, മുഹമ്മദ് അഹമ്മദ് അഖീലി, കെ.എം.സി.സി ജിസാൻ സ്ഥാപക നേതാവ് എം.എ അസീസ് ചേളാരി, സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്ല, ട്രഷറർ മൻസൂർ മാസ്റ്റർ നാലകത്ത്, സെക്രട്ടറിമാരായ പി.എ സലാം പെരുമണ്ണ, അബുൽ ഗഫൂർ മൂന്നിയൂർ, നാസർ വാക്കാലൂർ, ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, ജിസാൻ ടൗൺ ഏരിയ വൈസ് പ്രസിഡന്റ് സുബീർ പരപ്പൻപോയിൽ, അബൂ അരിഷ് ഏരിയ ജനറൽ സെക്രട്ടറി എൻ.സി അബ്ദുറഹ്മാൻ, അബുസല ഏരിയ സെക്രട്ടറി താഹ കോഴിക്കോട് തുടങ്ങിയവരും നിരവധി പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.