ഷാഹിദ് അഞ്ചും
ജുബൈൽ: ഝാർഖണ്ഡ് റാഞ്ചി സ്വദേശി ഷാഹിദ് അഞ്ചും (45) ജുബൈലിൽ മരിച്ചു. ജോലിക്ക് പോകാൻ തയാറെടുക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ഖുർഷിദ് ആലം, മജ്ദാ ഖാത്തൂൻ, ഭാര്യ: നിഖാത് പർവീൻ, മകൻ: അഫാൻ, സഹോദരൻ: അബു സാലിഹ്. മൃതദേഹം അൽമാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.