ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനം
ജിദ്ദ: ദക്ഷിണ കേരളത്തിലെ എറണാകുളം മുതൽ തിരുവനന്തപുരം വരെയും തമിഴ്നാടിെൻറ ഭാഗമായ കന്യാകുമാരി ജില്ലയെയും ഉൾപ്പെടുത്തി 'ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ)' എന്ന പുതിയ സംഘടന നിലവിൽ വന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പഴയകാല തിരുവിതാംകൂറിെൻറ സാംസ്കാരികവും സാമൂഹികവുമായ പൈതൃക ചരിത്രങ്ങൾ ആഴത്തിൽ പഠിക്കാനും പുതുതലമുറയിലേക്ക് പകർന്നുകൊടുക്കാനും വേദിയൊരുക്കുക, കലാപരവും സർഗാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയും അവതരണ വേദികളൊരുക്കുകയും ചെയ്യുക, അന്യം നിന്നുപോയ കലാരൂപങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികൾ അറിഞ്ഞിരിക്കേണ്ട സേവനങ്ങളെയും സർക്കാർ തലത്തിൽ വിഭാവനം ചെയ്യുന്ന പദ്ധതികളെക്കുറിച്ചും പ്രവാസികൾക്ക് അവബോധം സൃഷ്ടിക്കൽ, കായികരംഗത്ത് അഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പദ്ധതികൾ, കുട്ടികൾക്കായി വ്യക്തിത്വ വികാസ പദ്ധതികൾ, പ്രവാസിക്ഷേമ കാര്യങ്ങളിൽ കൈകോർക്കുക, പ്രവാസി കുട്ടികൾക്കായി വിദ്യാഭ്യാസ സ്കോളർഷിപ് ഏർപ്പെടുത്തൽ, നിയമപരമായ സഹായങ്ങൾ നൽകുക, സാംസ്കാരിക കൂട്ടായ്മകളുമായി യോജിച്ചും സഹകരിച്ചും പ്രവർത്തിക്കുക എന്നിവയും സംഘടനയുടെ പ്രവർത്തന ലക്ഷ്യമാണ്.
തിരുവിതാംകൂറിെൻറ ഭാഗവും ഇപ്പോൾ തമിഴ്നാടിെൻറ ഭാഗവുമായ കന്യാകുമാരി ജില്ലയിലെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലെയും ജിദ്ദ പ്രവാസികളാണ് സംഘടനയിൽ അംഗങ്ങളാവുക.
സംഘടനയുടെ ഔദ്യോഗിക ലോഗോയും ലോഞ്ചിങ്ങും ജൂൺ 18ന് ഓൺലൈനിൽ നടക്കും. നാട്ടിൽനിന്നും പ്രവാസത്തുനിന്നും നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അംഗത്വമെടുക്കുന്നതിനും 0560253116, 0505437884, 0562816604 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.ദിലീപ് താമരക്കുളം, അലി തേക്കുതോട്, റഷീദ് ഓയൂർ, മാജ സാഹിബ് ഓച്ചിറ, നൂഹ് ബീമാപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.