സ​ലീം​കു​മാ​റി​നെ അ​നു​സ്മ​രി​ച്ച് ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന്

സ​ലീം​കു​മാ​റി​നെ അ​നു​സ്മ​രി​ച്ച് ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം

ജി​ദ്ദ: മ​ല​യാ​ള​ത്തി​െൻറ പ്രി​യ ന​ട​ൻ സ​ലീം​കു​മാ​റി​െൻറ വി​യോ​ഗ​ത്തി​ൽ ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കേ​വ​ലം ഹാ​സ്യ​ന​ട​ൻ എ​ന്ന​തി​ന​പ്പു​റം, ശ​ക്ത​മാ​യ അ​ഭി​ന​യ​ത്തി​ലൂ​ടെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പു​രോ​ഗ​മ​ന നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക്ക് എ​ക്കാ​ല​വും കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന വ​ലി​യ പ്ര​തി​ഭ​യെ​യാ​ണ് സ​ലീം​കു​മാ​റി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. നൗ​ഷാ​ദ് അ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, നാ​സി​മു​ദ്ധീ​ൻ മ​ണ​നാ​ക്, നാ​സ​ർ സൈ​ൻ തൃ​ശൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ, മു​ജീ​ബ് മൂ​ത്തേ​ടം, സി​ദ്ദി​ഖ്, അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ണ്ടൂ​ർ, ശ​റ​ഫു​ദ്ദീ​ൻ, അ​ൻ​വ​ർ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്ന് മി​മി​ക്രി​യി​ലൂ​ടെ സി​നി​മാ ലോ​ക​ത്തെ​ത്തി, മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം വ​രെ നേ​ടി​യ അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​യാ​ത്ര യോ​ഗം അ​നു​സ്മ​രി​ച്ചു. ‘അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്’, ‘ആ​ദാ​മി​െൻറ മ​ക​ൻ അ​ബു’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഗൗ​ര​വ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും, സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​െൻറ അ​ന​ശ്വ​ര​മാ​യ കോ​മ​ഡി കൗ​ണ്ട​റു​ക​ളും മ​ല​യാ​ളി ഉ​ള്ളി​ട​ത്തോ​ളം നി​ല​നി​ൽ​ക്കും.

സി​നി​മ​യി​ലാ​യാ​ലും രാ​ഷ്​​ട്രീ​യ​ത്തി​ലാ​യാ​ലും ത​നി​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന​വ ഭ​യ​മി​ല്ലാ​തെ തു​റ​ന്നു​പ​റ​യാ​ൻ കാ​ണി​ച്ച ആ​ർ​ജ്ജ​വ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. മ​ര​ണ​വീ​ടു​ക​ളി​ല​ട​ക്കം സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ യോ​ഗം ശ​ക്ത​മാ​യ പ്ര​മേ​യം പാ​സാ​ക്കി.

ഇ​ത്ത​രം ഓ​ൺ​ലൈ​ൻ മ​ഞ്ഞ മാ​ധ്യ​മ​ങ്ങ​ളെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Jeddah Reading Group commemorates Salim Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.