ജി​ദ്ദ ന​വോ​ദ​യ സം​ഘ​ടി​പ്പി​ച്ച പി. ​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം പ​രി​പാ​ടി​യി​ൽ മു​നീ​ർ പാ​ണ്ടി​ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ ന​വോ​ദ​യ പി. ​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​െൻറ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ച​ര​മ​ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ജി​ദ്ദ ന​വോ​ദ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ന​വോ​ദ​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​വൈ.​എ​ഫ്.​ഐ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച 'മി​സ' എ​ന്ന നാ​ട​ക​ത്തി​നെ​തി​രെ അ​ശ്ലീ​ല​മെ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളെ​യും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളെ​യും അ​ദ്ദേ​ഹം ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. കി​സ്മ​ത്ത് മ​മ്പാ​ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി വ​ർ​ഗ്ഗ പ്ര​സ്ഥാ​ന​ത്തെ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ പി. ​കൃ​ഷ്ണ​പി​ള്ള വ​ഹി​ച്ച സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​ങ്കി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​െൻറ വി​പ്ല​വാ​വേ​ശ​ത്തെ​ക്കു​റി​ച്ചും മു​നീ​ർ പാ​ണ്ടി​ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ടി​െൻറ വി​മോ​ച​ന​ത്തി​നാ​യി സ്വ​ന്തം ജീ​വി​തം ത​ന്നെ സ​മ​ർ​പ്പി​ച്ച ധീ​ര​നാ​യ സം​ഘാ​ട​ക​നാ​യി​രു​ന്നു 'സ​ഖാ​വ്' എ​ന്ന് ജ​ന​ങ്ങ​ൾ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ച കൃ​ഷ്ണ​പി​ള്ള​യെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. സി. ​എം അ​ബ്ദു​റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Navodaya P. Krishna Pillai Memorial organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.