സനു മഠത്തിലിെൻറ അമ്മക്ക് ഓണസമ്മാനങ്ങൾ നവയുഗം ഭാരവാഹികൾ കൈമാറുന്നു
ദമ്മാം: അകാലത്തിൽ വിടപറഞ്ഞ ദമ്മാം നവയുഗം സാംസ്ക്കാരികവേദി കേന്ദ്രനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സനു മഠത്തിലിെൻറ അമ്മക്ക് ഓണക്കാലത്ത് ഓണപ്പുടവയും സമ്മാനങ്ങളുമായി എത്തുന്ന പതിവ് നവയുഗം സാംസ്ക്കാരികവേദി ഇത്തവണയും തെറ്റിച്ചില്ല. സനുവിെൻറ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ ചേർന്നാണ് ഓണപ്പുടവയും സമ്മാനങ്ങളും കൈമാറിയത്.
സനുവിെൻറ ഭാര്യ, മകൻ, മറ്റു കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം നവയുഗം മുൻ സെക്രട്ടറി കെ.ആർ. അജിത്ത്, നവയുഗം കുടുംബാംഗങ്ങളായ സീനത്ത് റഷീദ്, രവി എന്നിവരും സന്നിഹിതരായിരുന്നു. 16 വർഷത്തോളം ദമ്മാമിൽ പ്രവാസിയായിരുന്ന സനു മഠത്തിൽ, 2023 ഏപ്രിൽ 22-നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തുവെച്ച് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.