റിയാദ്: മലയാളം മിഷൻ പ്രവാസി മലയാളി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിെൻറ സൗദി ചാപ്റ്റർ തല മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. പ്രശസ്ത കവി കടമ്മനിട്ടയുടെ കവിതകളാണ് മത്സരാർത്ഥികൾ ആലാപനത്തിനായി തിരഞ്ഞെടുക്കേണ്ടത്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള സൗദി അറേബ്യയിലെ കുട്ടികൾ ആഗസ്റ്റ് 31-നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി +966 500 942167 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാളം മിഷൻ അനുശോചിച്ചു
റിയാദ്: സാമൂഹിക, മാധ്യമപ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്ററിെൻറ പ്രഥമ സെക്രട്ടറിയും നിലവിൽ ചെയർമാനുമായ താഹ കൊല്ലേത്തിെൻറ ആകസ്മിക വേർപാടിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ അനുശോചിച്ചു. മിഷെൻറ പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ സജീവമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് താഹയാണെന്നും അദ്ദേഹത്തിെൻറ വേർപാട് വലിയ നഷ്ടമാണെന്നും സെക്രട്ടറി ജോമോൻ സ്റ്റീഫൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.