ദ​മ്മാ​മി​ൽ ന​വ​യു​ഗം വാ​യ​ന​വേ​ദി ‘അ​ക്ഷ​ര​സ​ദ​സ്സ്’ പ​രി​പാ​ടി

ദ​മ്മാ​മി​ൽ ന​വ​യു​ഗം വാ​യ​ന​വേ​ദി ‘അ​ക്ഷ​ര​സ​ദ​സ്സ്’ അ​ര​ങ്ങേ​റി

ദ​മ്മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​ച​ർ​ച്ചാ​പ​രി​പാ​ടി​യാ​യ ‘അ​ക്ഷ​ര​സ​ദ​സ്സ്’ ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ന​വ​യു​ഗം മു​തി​ർ​ന്ന നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ സി. ​അ​ച്ചു​ത​മേ​നോ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. ബി​ജു തു​റ​യി​ൽ​കു​ന്ന് എ​ഴു​തി​യ ‘കു​ട്ടി​കൊ​മ്പ​ൻ’ എ​ന്ന പു​സ്ത​കം ലാ​ലു ദി​വാ​ക​ര​നും, ബാ​ബു എ​ബ്ര​ഹാം എ​ഴു​തി​യ ‘ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ’ എ​ന്ന പു​സ്ത​കം ഹു​സ്സൈ​ൻ നി​ല​മേ​ലും ഫ​യ​ദോ​ർ ദ​സ്‌​ക്കോ​വി​സ്‌​ക്കി​യു​ടെ ‘കു​റ്റ​വും ശി​ക്ഷ​യും’ എ​ന്ന പു​സ്ത​കം ബെ​ൻ​സി മോ​ഹ​നും അ​വ​ത​രി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ നി​സാം കൊ​ല്ലം, സാ​ജ​ൻ ക​ണി​യാ​പു​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എം.​എ. വാ​ഹി​ദ് വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞു സ്വാ​ഗ​ത​വും വാ​യ​നാ​വേ​ദി ലൈ​ബ്ര​റേ​റി​യ​ൻ സ​ജീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ടു​ത്ത മാ​സ​ത്തെ അ​ക്ഷ​ര​സ​ദ​സ്സ് സെ​പ്റ്റം​ബ​ർ 10ന് ​ന​ട​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Tags:    
News Summary - navayuga reading platform 'Akshara Sadas' launched in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.