പ്രസിഡൻറ് സിദ്ദീഖ് കല്ലൂപ്പറമ്പിെൻറ നേതൃത്വത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു
റിയാദ്: പ്രവാസികൾ നേരിടുന്ന പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. പ്രസിഡൻറ് സിദ്ദീഖ് കല്ലൂപ്പറമ്പിെൻറ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. നിലവിലെ നോർക്ക ക്ഷേമ-പെൻഷൻ പദ്ധതികളിൽ അംഗങ്ങളാകാൻ കഴിയാതെ പോയ, 60 വയസ്സ് കഴിഞ്ഞ അർഹരായ പ്രവാസികൾക്കായി പ്രത്യേക സഹായ പാക്കേജോ ക്ഷേമപദ്ധതിയോ അനുവദിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.
വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിട്ടും ഇത്തരം പദ്ധതികളിൽ അംഗത്വം ലഭിക്കാത്ത നിരവധി മുതിർന്ന പ്രവാസികൾ ഉണ്ടെന്ന വിഷയം ശ്രദ്ധയിൽപ്പെടുത്തിയാണ് ഇതിനായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കൂടാതെ പെരുന്നാൾ, ഓണം, അവധിക്കാലം തുടങ്ങിയ സീസണുകളിൽ പ്രവാസികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.
സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകാത്ത വിധം വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിക്കുന്ന സാഹചര്യം നിയന്ത്രിക്കാനും, വിഷയം കേന്ദ്ര സർക്കാരിെൻറയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി സർക്കാരിെൻറ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിവേദനം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.