മാധ്യമപ്രവർത്തകൻ താഹ കൊ​േല്ലത്തി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

റിയാദ്: മാധ്യമപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ താഹ കൊ​േല്ലത്തി​െൻറ നിര്യാണത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കഴിഞ്ഞ 25 വർഷമായി സൗദിയിലെ ജിസാനിൽ മാധ്യമ രംഗത്തും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹത്തി​െൻറ അപ്രതീക്ഷിത വിയോഗവാർത്ത ഞെട്ടലോടെയാണ് പ്രവാസി ലോകത്തെ മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും കേട്ടറിഞ്ഞത്.

ജിസാൻ ജല സാംസ്കാരിക സംഘടനയുടെ സ്ഥാപകനായിരുന്ന താഹ കൊ​േല്ലത്ത്​, കേരള സർക്കാരി​െൻറ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററി​െൻറ ആദ്യ സെക്രട്ടറിയും നിലവിലെ ചാപ്റ്റർ ചെയർമാനുമായിരുന്നു. കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ തെങ്കാശിയിൽ വിനോദയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്​ടപ്പെട്ടത്.

പ്രവാസി മാധ്യമ രംഗത്തും സ്വന്തം സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു താഹ കൊ​േല്ലത്തെന്ന് മീഡിയ ഫോറം അനുസ്മരിച്ചു. അദ്ദേഹത്തി​െൻറ വിയോഗത്തിൽ കുടുംബത്തിന് തങ്ങളുടെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നതായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

മലയാളം മിഷൻ അനുശോചിച്ചു

റിയാദ്​: സാമൂഹിക, മാധ്യമപ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്ററി​െൻറ പ്രഥമ സെക്രട്ടറിയും നിലവിൽ ചെയർമാനുമായ താഹ കൊല്ലേത്തി​െൻറ ആകസ്​മിക വേർപാടിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ അനുശോചിച്ചു. മിഷ​െൻറ പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ സജീവമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്​ താഹയാണെന്നും അദ്ദേഹത്തി​െൻറ വേർപാട്​ വലിയ നഷ്​ടമാണെന്നും സെക്രട്ടറി ജോമോൻ സ്​റ്റീഫൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Condolences Expressed Over the Demise of Journalist Taha Kolleth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.